ബഹ്റൈനില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 33 കൊറോണ രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ബഹ്റൈൻ ആരോഗ്യമന്ത്രാലയം ഇന്ഫക്ഷന് കണ്ട്രോള് വിഭാഗം മേധാവി ഡോ. സഫാ അല്‍ ഖ്വാജ അറിയിച്ചു. രോഗികളുടെ ആരോഗ്യനിലയിലെ പുരോഗതി പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.
പൊതുജനങ്ങള്‍ ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. മറ്റുള്ളവരുമായി ഇടപഴകുന്ന രീതിയില്‍ കരുതൽ വേണം. ആചാരപരമായ ആലിംഗനവും ചുംബനവും ഒഴിവാക്കണം. മുഖാവരണങ്ങള്‍ നിർബന്ധമാക്കുകയും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കുകയും വേണമെന്നും ഡോ. സഫ നിർദ്ദേശിച്ചു. ലോകാരോഗ്യ സംഘടന, ഗള്‍ഫ് മെഡിക്കല്‍ കൗണ്‍സിൽ എന്നിവയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് രാജ്യം കൊറോണ പ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കോറൊണ പടരാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയതായി അധികൃതർ അറിയിച്ചു.