ശ്രീനഗര്‍: കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്ത് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ജമ്മുകശ്മീരിലും മഹാരാഷ്ട്രയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 649 ആവുകയും ചെയ്തു.
ജമ്മുകശ്മിരീല്‍ ആദ്യമായിട്ടാണ് കൊറോണ ബാധിത മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 65 കാരനായ ശ്രീനഗറിലെ ഹൈദര്‍പുര സ്വദേശിയാണ് മരിച്ചത്. മതപ്രബോധകനായിരുന്ന ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. യാത്രാവിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായും അധികൃതര്‍ അറിയിച്ചു. ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയ നാല് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് മറ്റൊരാള്‍ മരിച്ചത്. ഇയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. മഹാരാഷ്ട്രയിലെ താനെയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്രോഗം ബാധിച്ചവരുടെ എണ്ണം 130 ആയി ഉയര്‍ന്നു.