വംശീയ വാദികളല്ലെന്ന് തെളിയിക്കാൻ ചൈനക്കാരനെ കെട്ടിപ്പിടിക്കുന്ന പരിപാടിക്ക് തുടക്കമിട്ടു ; ഒരു മാസം കഴിഞ്ഞപ്പോൾ മരണ സംഖ്യ ഒൻപതിനായിരം കവിഞ്ഞു ; 46 ഡോക്ടർമാരും മരണത്തിനു കീഴടങ്ങി ; ചൈന പോലും പ്രകീർത്തിച്ച ഇടത് ഉദാരവാദികളുടെ പദ്ധതി ‘ഹഗ് എ ചൈനീസ് ‘ഇറ്റലിയോട് ചെയ്തത്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വംശീയ വാദികളല്ലെന്ന് തെളിയിക്കാൻ ചൈനക്കാരനെ കെട്ടിപ്പിടിക്കുന്ന പരിപാടിക്ക് തുടക്കമിട്ടു ; ഒരു മാസം കഴിഞ്ഞപ്പോൾ മരണ സംഖ്യ ഒൻപതിനായിരം കവിഞ്ഞു ; 46 ഡോക്ടർമാരും മരണത്തിനു കീഴടങ്ങി ; ചൈന പോലും പ്രകീർത്തിച്ച ഇടത് ഉദാരവാദികളുടെ പദ്ധതി ‘ഹഗ് എ ചൈനീസ് ‘ഇറ്റലിയോട് ചെയ്തത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2020, 08:15 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു ഫ്ലോറൻസിലെ മേയർ ദാരിയോ നർദേലയുടെ ട്വീറ്റ് വന്നത്. “ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങളൊക്കെ നമ്മൾ കൃത്യമായി പാലിക്കുന്നുണ്ട്. ചൈനക്കാരിൽ നിന്ന് അകന്നു നിൽക്കാനുള്ള, കൊറോണയുടെ പേരിൽ വെറുപ്പ് പടർത്താനുള്ള ചിലരുടെ നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. ഹഗ് എ ചൈനീസ് , ഒരു ചൈനക്കാരനെ കെട്ടിപ്പിടിക്കുക “ എന്നായിരുന്നു നർദേലയുടെ ഇറ്റാലിയൻ ഭാഷയിലെ ട്വീറ്റിന്റെ അർത്ഥം.

വുഹാനിൽ കൊറോണ വൈറസ് പടർന്ന് പിടിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇറ്റലിക്കാർ ഒരു സാമൂഹ്യ അകലം ചൈനക്കാരോട് കാണിച്ചു തുടങ്ങിയിരുന്നു. ഇറ്റലിയും ചൈനയും തമ്മിലുള്ള ബന്ധം കഴിഞ്ഞ പത്തു വർഷമായി വർദ്ധിച്ചതിന്റെ ഭാഗമായി എതാണ്ട് മൂന്നര ലക്ഷത്തിലധികം ചൈനക്കാർ ഇറ്റലിയിൽ താമസിക്കുന്നുണ്ട്. ചൈനയിൽ പോയി തിരിച്ചു വന്ന ഇറ്റലിക്കാരോട് പതിനാലു ദിവസം നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം പല ഗവർണർമാരും ഇറ്റലിയിൽ നൽകിയിരുന്നു. ഇതിനിടയിലാണ് ഇടതുപക്ഷക്കാരനായ നർദേല ഹഗ് എ ചൈനീസ് ക്യാമ്പയിനുമായി മുന്നോട്ടു വന്നത്.

#coronavirus: seguiamo le indicazioni delle autorità sanitarie e usiamo cautela, ma nessun terrorismo psicologico e soprattutto basta con i soliti sciacalli che non vedevano l’ora di usare questa scusa per odiare e insultare. Uniti in questa battaglia comune! #AbbracciaUnCinese pic.twitter.com/pUdqEl0piW

— Dario Nardella (@DarioNardella) February 1, 2020

വംശീയവാദികളെന്ന പേരുകിട്ടാതിരിക്കാനുള്ള ഉത്സാഹത്തിൽ ഫ്ലോറൻസ് ഗവർണറുടെ നിർദ്ദേശം മിക്ക ഇറ്റലിക്കാരും കാര്യമായി അനുസരിച്ചുവെന്നാണ് സൂചന. എന്തായാലും ഒരു മാസം കഴിഞ്ഞപ്പോഴേക്ക് ഇറ്റലിയെ തകർക്കുന്ന രീതിയിൽ വ്യാപിക്കുകയാണ് കൊറോണ വൈറസ്. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ അമേരിക്കയിലാണെങ്കിലും ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. ഒൻപതിനായിരത്തിലധികം പേർ ഇതുവരെ മരിച്ചു കഴിഞ്ഞു. ആറായിരത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചു. അൻപതോളം ഡോക്ടർമാർ മരിച്ചു. ഇന്നലെ ഒറ്റദിവസം കൊണ്ട് 919 പേരാണ് ഇറ്റലിയിൽ മരിച്ചത്.

സാമൂഹ്യ അകലം പാലിക്കൽ ആദ്യമേ നടത്തിയിരുന്നെങ്കിൽ ഇത്ര ഭീകരമായി ഇറ്റലിയെ കൊറോണ ബാധിക്കില്ലായിരുന്നു എന്നാണ് ഇറ്റലിയിലെ പ്രമുഖ വൈറോളജി വിദഗ്‌ദ്ധനായ ഡോ. ജോർജിയോ പാലു പറയുന്നത്. രാഷ്‌ട്രീയ കാരണങ്ങളാൽ അത്തരമൊരു നീക്കം നടത്തിയില്ല. വംശീയവാദികൾ എന്ന വിളി വരുമെന്ന ഭയമായിരുന്നു കാരണം. ഉദാരവാദികളുടെ പ്രതിഷേധത്തെയും ഭയന്നിരുന്നു. സ്വാഭാവികമായും ലോക്ക് ഡൗണും ഐസൊലേഷനും എല്ലാം താമസിച്ചു. അതിന്റെ ഫലം ഇറ്റലി അനുഭവിക്കുകയും ചെയ്തു.

The mayor of Florence, Italy, @DarioNardella initiated "hug a Chinese" on Twitter on Feb 1, opposing anger toward China amid the #nCoV2019 outbreak, and calling for "Unity in this common battle!" Many Italian netizens responded by posting photos of themselves with Chinese. pic.twitter.com/LutXfPyXc7

— Global Times (@globaltimesnews) February 4, 2020

ഫ്ലോറൻസ് ഗവർണറുടെ ട്വീറ്റും ഹഗ് എ ചൈനീസും ചൈനീസ് മാദ്ധ്യമങ്ങൾ ആവേശപൂർവ്വം കൊണ്ടാടിയെന്ന് പറയേണ്ടതില്ലല്ലോ. ചൈനയിൽ ആരംഭിച്ച അജ്ഞാത രോഗം സാർസ് വിഭാഗത്തിലാണെന്ന് ആദ്യം പറഞ്ഞ ചൈനക്കാരനായ ഡോക്ടർക്ക് വലിയ മാനസിക പീഡനമാണ് നേരിട്ടത്. ഒടുവിൽ അദ്ദേഹം കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെന്നായിരുന്നു ചൈന ആദ്യം മുതൽ ലോകത്തെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. ഇരുമ്പുമറകളിൽ പലതും മറച്ചുവച്ചപ്പോൾ അത് ബാധിച്ചത് മുഴുവൻ ലോകത്തെയുമാണ് . ഉദാരതയുടെ കൂടുതൽ കൊണ്ട് ആവശ്യമായ നടപടികൾ എടുക്കാതിരുന്നാൽ എന്താകും സംഭവിക്കുക എന്നത് ഇറ്റലിയും കാട്ടിത്തരുന്നു.

ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies