ന്യൂഡല്‍ഹി: കൊറോണ ബാധിതരെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ പാകിസ്താന്. ശക്തമായ ജനരോഷത്തിനിടെ വ്യാപകമായ ഭക്ഷ്യക്ഷാമം ഗ്രാമീണ മേഖലകളില്‍ അരാജത്വം സൃഷ്ടിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ പരിമിത സൗകര്യങ്ങളാണ് സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നതെന്നും മാദ്ധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. കറാച്ചിയിലെ രാഹിരി ഖോത്തില് ആയിരക്കണക്കിന് ഹിന്ദു മതന്യൂനപക്ഷ വിഭാഗങ്ങള്‍ മണിക്കൂറുകളോളം വെയിലത്ത് നില്ക്കുന്ന ദൃശ്യങ്ങളാണ് മാദ്ധ്യമങ്ങള്തെളിവായി പുറത്തുവിടുന്നത്. വേണ്ടത്ര സുരക്ഷയോ കൊറോണ പ്രതിരോധത്തിനായുള്ള മാസ്കുകളോ ഒന്നും നല്‍കിയിട്ടില്ലെന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും മാദ്ധ്യമപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ സൂചിപ്പിക്കുന്നു.
Hindus in #Karachi denied food & essential supplies, they were told that supplies are meant only for Muslims.
Perfect example for the way how Hindus are being treated in Pakistan, even during tough times.@PMOIndia @DrSJaishankar Pls intervene & ensure they get their share. pic.twitter.com/yyVGzig9yi
— Ethirajan Srinivasan (@Ethirajans) March 30, 2020
ഇതിനിടെ മതന്യൂനപക്ഷങ്ങളോടുള്ള കടുത്ത വിവേചനം കൊറോണ പ്രതിരോധ പ്രവര്ത്ത നത്തിലും ദൃശ്യമാണെന്ന റിപ്പോര്‍ട്ടുകളാണ് ന്യുനപക്ഷങ്ങളായ സിഖ്, ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ആരോപിക്കുന്നത്. മുഖ്യധാര മേഖലയില്‍ നിന്നും പാകിസ്താന് എന്നും ഒറ്റപ്പെടുത്തിയിരിക്കുന്ന ബലൂച് മേഖലയിലെ സമൂഹങ്ങലേയും പാക്അധീന കശ്മീരിലെ ജനങ്ങളേയും പാടെ അവഗണിച്ചിരിക്കുകയാണ്. ഇതു കൂടാതെ കൊറോണ ബാധിതരായ സാധാരണക്കാരെ മുഴുവന്‍ പട്ടാളത്തിനെ ഏല്‍പ്പിച്ച് പാക് അധീന കശ്മീരിലെ പ്രത്യേക ടെന്റുകളില്‍ തള്ളിയിരിക്കുന്നു എന്ന വാര്‍ത്തയും രണ്ടുദിവസം മുമ്പ് പുറത്തുവന്നിരുന്നു.