തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം കേരളത്തിന് 157 കോടി രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് പ്രത്യേക കൊറോണ ആശുപത്രികള്‍ തുടങ്ങാന്‍ വലിയ തുക ആവശ്യമാണ്. ഇതിനായി ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും തുക അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.
മാര്‍ച്ച് അഞ്ച് മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ ജില്ലകള്‍ കൊറോണ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളെ തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഹോട്ട്സ്പോട്ട് ജില്ലകള്‍ വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.