കോഴിക്കോട് : തൃശ്ശൂരിന് പിന്നാലെ കോഴിക്കോടും ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്. നാളെയും മറ്റെന്നാളും (ഏപ്രില്‍ 3, 4) താപനില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയേക്കാള്‍ 34 ഡിഗ്രി സെല്‍ഷ്യസോ അധിലധികമോ ഉയരാന്‍ സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
താപനില ഉയരുന്ന സാഹചര്യത്തില്‍ സൂര്യതാപം, സൂര്യാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാ ആളുകളും വീടുകളില്‍ കഴിയണം. ചൂട് കൂടിയ സമയങ്ങളില്‍ സൂര്യരശ്മികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സാധിക്കും. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം.
ഗര്‍ഭിണികള്‍ , പ്രായമായവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പകല്‍ 11 മണി മുതല്‍ മൂന്ന് മണിവരെ വെയിലത്ത് ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വിവിധ അസുഖങ്ങളാല്‍ ശാരീരിക വിഷമതള് അനുഭവിക്കുന്നവരും വെയില് കൊള്ളാതെ നോക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പ് വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം.