കുവൈറ്റ് സിറ്റി – കുവൈത്ത് സിറ്റിയിലെ മിർഗ്ഗാബിലെ ഒരു കെട്ടിടത്തിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ കെട്ടിടത്തിലെ ഒരു താമസക്കാരനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് കെട്ടിടം ആരോഗ്യമന്ത്രാലയം കൊറന്റയിന്‍ ചെയ്തിരുന്നു. നെഞ്ച് വേദനയെത്തുടര്‍ന്ന് അമീരി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ഇയാൾ മരണമടയുകയായിരുന്നു. ഇയാളുടെ മൃതദേഹത്തിൽ നിന്നും ശേഖരിച്ച സ്രവ പരിശോധനയിൽ കൊറോണ വൈറസ് ബാധയേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൊറോണവൈറസ് ബാധയേറ്റ് ഒരു മരണവും കുവൈറ്റില്‍ ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈറസ് ബാധയേറ്റതാണ് ഇയാളുടെ മരണകാരണമെങ്കില്‍ കൊറോണ വൈറസ് ബാധയേറ്റുള്ള രാജ്യത്തെ ആദ്യ മരണമാകുമിത്.
അതേ സമയം ഫർവ്വാനിയ ആശുപത്രിയിലെ സ്വദേശി ഡോക്റ്റർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം നിരീക്ഷണകേന്ദ്രത്തിൽ മാറ്റിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.അതേ പോലെ രോഗ ബാധ സംശയത്തെ തുടർന്ന് മറ്റൊരു ഡോക്ടറെ അദാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.