കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഒരു മലയാളി നഴ്സിന് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് പരിശോധനയിലാണ് അബ്ബാസിയയിലെ താമസക്കാരിയായ പത്തനം തിട്ട റാന്നി സ്വദേശിയായ 58 ക്ക് രോഗം സ്ഥിരീകരിച്ചത്. ജഹറയിലെ ഒരു ക്ലിനിക്കിലാണു ജോലി ചെയ്യുന് ഇവരെ ജാബിർ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി ഇവർക്ക് പനിയും തൊണ്ട വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസമാണു ജിലീബ് ശുയൂഖിലെ ഹെൽത്ത് സെന്ററിൽ ഇവർ ചികിൽസ തേടിയെത്തിയത്. പരിശോധനയിൽ കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്ന് ഇവരെ ഫർവ്വാനിയ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.