ഗാസിയാബാദ്; തബ്ലീഗ് ജമഅത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ നിരീക്ഷണത്തിലാക്കാന്‍ കൊണ്ടുപോയ ആരോഗ്യ വകുപ്പിന്റെ വാഹനത്തിനു നേരെ ആക്രമണം. ഫിറോസാബാദിലാണ് സംഭവം നടന്നത്. തബ്ലീഗ്ജമാഅത്തിനെ പിന്തുണയ്ക്കുന്നവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോകാനെത്തിയ ആരോഗ്യ വകുപ്പ് വാഹനത്തിനു നേരെ കല്ലേറുണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ മനസ്സാന്നിധ്യം കൈവിടാതെ വേഗത്തില്‍ വാഹനം എടുത്ത് മുന്നോട്ട് പോയതിനാലാണ് ഗുരുതരമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടെന്ന് സിഎംഒ ഡോ എസ് കെ ദീക്ഷിത് പറഞ്ഞു. ജമാഅത്തികളെ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചെന്നും സിഎംഒ കൂട്ടിച്ചേര്‍ത്തു.
തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്. നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചാല്‍ അച്ചടക്കമില്ലാതെ പെരുമാറുന്നെന്നും ആവശ്യമില്ലാതെ ഭക്ഷണം ആവശ്യപ്പെടുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കൂടാതെ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരോട് വളരെ മോശമായാണ് ഇവര്‍ പെരുമാറുന്നതെന്നും വ്യാപക പരാതിയുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് തുപ്പുന്ന പ്രവണത പോലും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.