കൊച്ചി: വിദേശ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഗോളടി ട്രിക്കുകള്‍ തങ്ങള്‍ക്കും വഴങ്ങുമെന്ന് തെളിയിച്ച് കേരളത്തിലെ നാല്‍വര്‍ സംഘം തരംഗമാകുന്നു. ലോക് ഡൗണ്‍ കാലത്ത് സ്വന്തം വീട്ടുമുറ്റത്തെ ടയലുകള്‍ പാകിയ മുറ്റത്താണ് സഹോദരന്മാര്‍ ഒത്തുചേര്‍ന്നുള്ള അതിശയകരമായ ഗോളടിക്കല്‍ ടയറുകളെ ഉപയോഗപ്പെടുത്തി കാണിക്കുന്നത്.
https://www.tiktok.com/@nazalch414/video/6814680988707343618
കണ്ണൂര്‍ പാനൂരിലെ നസീം എന്ന പത്തുവയസ്സുകാരനും അവനെ സഹായിക്കുന്ന സഹോദരന്‍ നസലും ബന്ധുവായ ഷബീബും ചേര്‍ന്നാണ് മികച്ച പന്തടക്കത്തോടെ ഗോളുകളടിക്കുന്നത്. വളരെ ചെറിയ ടയറിനകത്തേക്ക് പല പൊസിഷനുകലില്‍ നിന്ന് കണക്ട്‌ചെയതാണ് ഗോളടിക്കുന്നത്. മികച്ച ശൈലികളെല്ലാം തന്നെ നസീമെന്ന കൊച്ചുമിടുക്കന്റെ അതിശയിപ്പിക്കുന്ന കളിമികവാണ് കാണിക്കുന്നത്. ഓരോ ഗോളടിക്കുമ്പോഴും മാറ്റുകൂട്ടാനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളടിക്കുമ്പോഴുള്ള കമന്ററികളും ടിക് ടോക് വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.
https://www.tiktok.com/@nazalch414/video/6812950171991756033
ടിക് ടോക് വീഡിയോകളിലൂടെ കഴിഞ്ഞ ഏഴുമാസം കൊണ്ട് അരലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് ഇവര്‍ നേടിയിരിക്കുന്നത്. എല്ലാ വീഡിയോകളും ഫുട്്‌ബോള്‍ ട്രിക്കുകള്‍ നിറഞ്ഞതാണ്. വളരെ ചെറിയ സ്ഥലത്ത് ചെയ്യുന്നതിനാല്‍ എല്ലാവര്‍ക്കും ലോക്ഡൗണില്‍ പന്തുകൊണ്ടുള്ള പരീക്ഷണത്തിന് പ്രേരണയുമായിരിക്കുകയാണ്.















