കോപ്പന്‍ഹേഗന്‍: ചെസ്സിലെ ലോകചാമ്പ്യന് അട്ടിമറി തോല്‍വി. നോര്‍വ്വേയുടെ താരമായ മാഗ്നസ് കാള്‍സണെ തോല്‍പ്പിച്ചത് 16 വയസ്സുകാരനായ ഇറാന് വംശജന് അലിറേസാ ഫിറോസായാണ്. ഡെന്മാര്ക്കില് നടന്ന ബാന്റര്‍ ബ്ലിറ്റ്സ് കപ്പിലാണ് അട്ടിമറി നടന്നത്. 7.5നെതിരെ 8.5 പോയിന്റുകള്‍ക്കാണ് കാള്സണ് തോല്‍വി സമ്മതിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്രായേല്‍ താരങ്ങള്‍ക്കെതിരെ മത്സരിക്കുതെന്ന തന്റെ രാജ്യത്തിന്റെ വിലക്ക് മറികടന്ന് ഫിറോസ പാരീസില്‍ താമസമാക്കിയിരിക്കുകയാണ്. അതിവേഗ നീക്കങ്ങളിലൂടെയാണ് കാള്‍സണെതിരെ ഫിറോസ നീങ്ങിയത്. രണ്ടു ഗെയിമു കള്‍ അടുപ്പിച്ച് ജയിച്ച് മുന്നേറിയ ഫിറോസക്കെതിരെ അവസാന സെക്ക്റില് ഒരു പോയിന്റ് നേടാനേ കാള്സണ് സാധിച്ചുള്ളു.
ശക്തനായ റഷ്യന്‍ താരം സനാന് സുഗിരോവിനെ 9-0ന് തകര്‍ത്താണ് കാഴ്സണ് ഫൈനലി ലെത്തിയത്. ഫിറോസ സെമിയില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയുടെ ശ്രീനാഥ് നാരായണനെ 9-6ന് മറികടന്നാണ് കാള്‍സണെതിരെ കലാശപോരാട്ടത്തിന് ഇടം നേടിയത്.