ചരിത്രത്തില്‍ ആദ്യമായി കാലാവസ്ഥ ലോകകപ്പ് മത്സരം നിര്‍ത്തിച്ചു; രണ്ട് മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷം ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം, എംബാപ്പെയുടെ ഇരട്ടഗോള്‍ തിളങ്ങി
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചരിത്രത്തില്‍ ആദ്യമായി കാലാവസ്ഥ ലോകകപ്പ് മത്സരം നിര്‍ത്തിച്ചു; രണ്ട് മണിക്കൂര്‍ ഇടവേളയ്‌ക്ക് ശേഷം ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം, എംബാപ്പെയുടെ ഇരട്ടഗോള്‍ തിളങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 09:29 am IST
FacebookTwitterWhatsAppTelegram

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പില്‍ അപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ച് ഫ്രാന്‍സ്-ഇറാഖ് പോരാട്ടം. കനത്ത മഴയും ശക്തമായ ഇടിമിന്നലും കാരണം മത്സരം രണ്ട് മണിക്കൂറിലേറെ നേരം തടസ്സപ്പെട്ടതോടെ ലോകകപ്പ് ചരിത്രത്തില്‍ കാലാവസ്ഥയെ തുടര്‍ന്ന് കളി നിര്‍ത്തിവെക്കേണ്ടിവന്ന ആദ്യ സംഭവമായി ഇത് മാറി.

മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ നഗരത്തില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പ്രാദേശിക സമയം വൈകിട്ട് ആരംഭിച്ച പോരാട്ടത്തില്‍ ആദ്യ പകുതി അവസാനിക്കാനോടെയായിരുന്നു മഴയും ഇടിമിന്നലും രൂക്ഷമായത്. ഇടവേളയ്‌ക്ക് ശേഷം സുരക്ഷാ കാരണങ്ങളാല്‍ കളി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും താരങ്ങളെയും അധികൃതരെയും ഡ്രസിങ് റൂമുകളിലേക്കും കാണികളെ സുരക്ഷിത മേഖലകളിലേക്കും മാറ്റുകയും ചെയ്തു.

അമേരിക്കയില്‍ നിലവിലുള്ള ഇടിമിന്നല്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം സ്റ്റേഡിയത്തിന് സമീപം മിന്നല്‍ സാന്നിധ്യം കണ്ടെത്തിയാല്‍ മത്സരം ഉടന്‍ നിര്‍ത്തണം. അവസാനമായി മിന്നല്‍ രേഖപ്പെടുത്തിയതിന് ശേഷം 30 മിനിറ്റ് വരെ പുതിയ മിന്നല്‍ ഇല്ലെന്ന് ഉറപ്പായാല്‍ മാത്രമേ കളി പുനരാരംഭിക്കാനാകൂ. ഈ നടപടിക്രമങ്ങളാണ് മത്സരത്തില്‍ ദീര്‍ഘമായ ഇടവേളയ്‌ക്ക് കാരണമായത്.

മഴയും ഇടവേളയും മത്സരത്തിന്റെ ആവേശം കുറച്ചില്ല. കളി പുനരാരംഭിച്ചപ്പോള്‍ ഫ്രഞ്ച് നിര കൂടുതല്‍ ആക്രമണാത്മകമായി കളം നിറഞ്ഞു. ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടിയിരുന്ന ഫ്രാന്‍സ് പിന്നീട് ആക്രമണം ശക്തമാക്കി എതിരാളികളെ പൂര്‍ണമായും സമ്മര്‍ദത്തിലാക്കി.

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വീണ്ടും നിര്‍ണായക പ്രകടനമാണ് പുറത്തെടുത്തത്. 14-ാം മിനിറ്റില്‍ നേടിയ ആദ്യ ഗോളിന് പിന്നാലെ രണ്ടാം പകുതിയിലും വലകുലുക്കിയ താരം ടീമിന്റെ വിജയം എളുപ്പമാക്കി. പിന്നീട് ഒസ്മാന്‍ ഡെംബലെ നേടിയ മറ്റൊരു ഗോളും ഫ്രാന്‍സിന്റെ ആധിപത്യം ഉറപ്പിച്ചു.

അവസാനം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറാഖിനെ കീഴടക്കിയ ഫ്രാന്‍സ് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. കാലാവസ്ഥ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് ഫ്രാന്‍സ് തങ്ങളുടെ മികവ് വീണ്ടും തെളിയിച്ചത്.

Tags: Gamefifa world cuprain stopstwo hours
ShareTweetSendShare

More News from this section

’38ാം വയസ്സിലും ചരിത്രമെഴുതി മെസി! ക്ലോസെയെ പിന്നിലാക്കി ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഫുട്‌ബോള്‍ മാന്ത്രികന്‍’

ഹൈഡ്രേഷന്‍ ബ്രേക്കില്‍ ലോകകപ്പില്‍ വിവാദം; കളിക്കാരുടെ സുരക്ഷയോ, വാണിജ്യ താല്‍പര്യമോ?

എംബാപ്പെയുടെ റെക്കോര്‍ഡ് വേട്ട തുടരുന്നു; ഫ്രാന്‍സ് ഇന്ന് ഇറാഖിനെതിരെ, ലോകകപ്പില്‍ വിജയം തുടരാന്‍ ഫ്രഞ്ച് പട

ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം

ഗോള്‍വല കാത്ത ‘ഇരുമ്പുമനുഷ്യന്‍’; 15 അത്ഭുത സേവുകള്‍, ഒരു ഗോള്‍ പോലും വഴങ്ങിയില്ല; ലോകകപ്പില്‍ ചരിത്രമെഴുതി 37കാരന്‍ എലോയ് റൂം

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

Latest News

കെഎസ്ആർടിസിയിൽ ദിവ്യാംഗർക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; സർക്കാരിനെതിരെ സക്ഷമ

ചരിത്രത്തില്‍ ആദ്യമായി കാലാവസ്ഥ ലോകകപ്പ് മത്സരം നിര്‍ത്തിച്ചു; രണ്ട് മണിക്കൂര്‍ ഇടവേളയ്‌ക്ക് ശേഷം ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം, എംബാപ്പെയുടെ ഇരട്ടഗോള്‍ തിളങ്ങി

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കൊട്ടാരക്കരയില്‍ ദാരുണ ദുരന്തം; ബസ് കാത്തുനിന്ന കുട്ടികള്‍ക്കുമേല്‍ ടിപ്പര്‍ മറിഞ്ഞ് മൂന്ന് മരണം

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

പൂക്കള്‍ കിട്ടിയില്ല, ഇലകള്‍ സമ്മാനമായി; പാരാഗ്ലൈഡിങ് പൈലറ്റിന്റെ ‘സര്‍പ്രൈസ്’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

‘പ്രഖ്യാപനങ്ങളുടെ പെരുമഴ, പണമെവിടെ?’; സംസ്ഥാന ബജറ്റിനെതിരെ ബി.ബി. ഗോപകുമാറിന്റെ രൂക്ഷ വിമര്‍ശനം

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies