'സച്ചിനോട്‌ സംസാരിക്കരുത്, ആ ദിവസം മുതൽ നിങ്ങൾ ദുഖിക്കേണ്ടി വരും'; മഗ്രാത്ത് നൽകിയ നിർദ്ദേശം വെളിപ്പെടുത്തി ബ്രെറ്റ് ലീ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘സച്ചിനോട്‌ സംസാരിക്കരുത്, ആ ദിവസം മുതൽ നിങ്ങൾ ദുഖിക്കേണ്ടി വരും’; മഗ്രാത്ത് നൽകിയ നിർദ്ദേശം വെളിപ്പെടുത്തി ബ്രെറ്റ് ലീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2020, 10:58 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: സ്ലെഡ്ജിംഗിലൂടെ എതിർ ടീമിലെ ബാറ്റ്സ്മാൻമാരെ പുറത്താക്കാൻ വിദഗ്ധന്മാരാണ് ഓസ്‌ട്രേലിയൻ ടീം. ഏതുവിധേനയും വിക്കറ്റെടുക്കുക എന്നത് മാത്രമാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. അതിനായി അവർ ഏതറ്റം വരെയും പോകുമെന്ന് പല സാഹചര്യങ്ങളിലും വ്യക്തമായിട്ടുള്ളതാണ്. എന്നാല്‍ 2018ലെ പന്ത് ചുരണ്ടല്‍ (സാൻഡ് പേപ്പർ ഗേറ്റ്‌) വിവാദത്തിൽ വിലക്ക് നേരിട്ടതോടെ ഓസീസ് ടീമിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നു കാണാം.

എന്നാൽ, ഓസ്‌ട്രേലിയ സ്ലെഡ്ജ് ചെയ്യാൻ ഭയപ്പെട്ടിരുന്ന ഒരു ബാറ്റ്സ്മാനാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഓസീസ് പേസർ ബ്രെറ്റ് ലീ. ആദ്യമായി ഓസ്‌ട്രേലിയന്‍ ടീമിലെത്തിയപ്പോള്‍ സച്ചിനെക്കുറിച്ചു തനിക്കു ഗ്ലെൻ മഗ്രാത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. സച്ചിനോട്‌ സംസാരിക്കുക പോലും ചെയ്യരുതെന്നായിരുന്നു തനിക്ക് മഗ്രാത്ത് നൽകിയ നിർദ്ദേശം എന്ന് ലീ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടറ്റഡ് ഷോയിലാണ് ബ്രെറ്റ് ലീയുടെ വെളിപ്പെടുത്തൽ.

‘സച്ചിനോട് സംസാരിക്കാന്‍ നില്‍ക്കണ്ട. അങ്ങനെ ചെയ്താൽ ആ ദിവസം മുതല്‍ വേദന അനുഭവിക്കേണ്ടിവരും’. സച്ചിനെ സ്ലെഡ്ജ് ചെയ്താല്‍ അത് അപടകമാണെന്നും കൂടുതല്‍ മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കും എന്നായിരുന്നു മഗ്രാത്ത് ബൗളിംഗ് മീറ്റിൽ പറഞ്ഞതെന്നു ബ്രെറ്റ് ലീ വെളിപ്പെടുത്തി.

39 ടെസ്റ്റുകളില്‍ നിന്നും 55 റൺസ് ശരാശരിയില്‍ 3,630 റണ്‍സാണ് സച്ചിൻ ഓസ്‌ട്രേലിയക്കെതിരെ അടിച്ചു കൂട്ടിയത്. 11 സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു. 71 ഏകദിന മത്സരങ്ങളില്‍ നിന്നും ഒൻപത് സെഞ്ച്വറികളടക്കം 3,077 റണ്‍സും ഓസീസിനെതിരെ സച്ചിൻ നേടിയിട്ടുണ്ട്.

മുന്‍ പാകിസ്താൻ സ്പിന്നറായിരുന്ന സഖ്‌ലൈന്‍ മുഷ്താഖിനും സച്ചിനെക്കുറിച്ച് സമാനമായ അനുഭവം തന്നെയാണ് പങ്കുവെക്കാനുള്ളത്. ആദ്യമായി സച്ചിനെ താന്‍ സ്ലെഡ്ജ് ചെയ്ത അനുഭവമാണ് അദ്ദേഹം അടുത്തിടെ പങ്കുവെച്ചിരുന്നത്. 1997ൽ തുടക്കക്കാരനായിരുന്ന താൻ സ്ലെഡ്ജ് ചെയ്‌തപ്പോൾ തന്റെയടുത്തേക്ക് വന്ന സച്ചിന്‍ പറഞ്ഞത് ‘ഞാന്‍ നിങ്ങളോട് മോശമായി പെരുമാറിയിട്ടില്ല, പിന്നെ നിങ്ങള്‍ എന്തിന് എന്നോട് അങ്ങനെ ചെയ്യുന്നു’ എന്നായിരുന്നു. സച്ചിന്റെ ചോദ്യം കേട്ടപ്പോൾ അദ്ദേഹത്തോട് എന്തു തിരിച്ചു പറയണമെന്ന് അന്ന് അറിയില്ലായിരുന്നുവെന്ന് മുഷ്താഖ് വെളിപ്പെടുത്തി.

ShareTweetSendShare

More News from this section

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ഏഴ് ഗോള്‍, മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഗോള്‍ഡന്‍ ബൂട്ട്; മെസി-എംബാപ്പെ-ഹാളണ്ട് ഏഴ് ഗോളുമായി ഒപ്പത്തിനൊപ്പം

Latest News

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

പഹൽഗാമിൽ നിരപരാധികളെ കൊല്ലാക്കൊല ചെയ്യാൻ പാകിസ്ഥാനിൽ ഗൂഢാലോചന; ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻഐഎയുടെ അനുബന്ധ കുറ്റപത്രം

ഭീമൻ കടന്നൽകൂട് കണ്ടെത്തി; കുന്നംകുളം വടുതല ഗവ. യു.പി. സ്കൂളിന് ഇന്ന് അവധി

എം.വി. ഗോവിന്ദന് വിഭ്രാന്തി; സ്വന്തം ഭാര്യയെ മത്സരിപ്പിച്ചത് പാർലമെന്ററി വ്യാമോഹമില്ലാഞ്ഞിട്ടാണോ: ടി.കെ. ഗോവിന്ദൻ എം.എൽ.എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies