ആരോഗ്യ പ്രവർത്തകരെ ആദരിക്കാനൊരുങ്ങി സൈന്യം ; മെയ് മൂന്നിന് കുമാരി മുതൽ കശ്മീർ വരെയും കച്ഛ് മുതൽ കാമരൂപം വരേയും വ്യോമസേനയുടെ ഫ്ലൈപാസ്റ്റ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോഗ്യ പ്രവർത്തകരെ ആദരിക്കാനൊരുങ്ങി സൈന്യം ; മെയ് മൂന്നിന് കുമാരി മുതൽ കശ്മീർ വരെയും കച്ഛ് മുതൽ കാമരൂപം വരേയും വ്യോമസേനയുടെ ഫ്ലൈപാസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2020, 06:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കൊറോണ വൈറസിനെതിരെ ധീരമായി പോരാടുന്ന ആരോഗ്യപ്രവർത്തകരേയും മറ്റ് പ്രതിരോധ പ്രവർത്തകരേയും ആദരിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മൂന്ന് സേനാവിഭാഗങ്ങളും പ്രത്യേകം പരിപാടികൾ നടത്തുമെന്ന് മുഖ്യ സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് സൈനിക മേധാവികളും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം മുതൽ ശ്രീനഗർ വരേയും കച്ഛ് മുതൽ ദിബ്രുഗഡ് വരേയും വ്യോമസേനാ വിമാനങ്ങൾ ഫ്ലൈപാസ്റ്റ് നടത്തും. നാവികസേനയുടെ യുദ്ധകപ്പലുകൾ തീരത്തിനു സമീപം നങ്കൂരമിടും. നാവികസേനയുടെ ഹെലികോപ്ടറുകൾ ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തും. ഇന്ത്യൻ കരസേനയും വിവിധ പ്രദേശങ്ങളിൽ ആരോഗ്യപ്രവർത്തകരെ ആദരിക്കും.

ഇന്ത്യയിലെ പൊലീസ് വിഭാഗങ്ങൾ റെഡ് സോണുകളിൽ ഉൾപ്പെടെ കാര്യക്ഷമമായ സേവനമാണ് നടത്തിവരുന്നത്. ഇന്ത്യൻ സൈന്യം ഇടപെടേണ്ട യാതൊരു ആവശ്യവുമില്ലെന്നും മുഖ്യ സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി.

കരസേനയിൽ ആശങ്കപ്പെടുന്ന രീതിയിൽ കൊറോണവ്യാപനം ഉണ്ടായിട്ടില്ലെന്ന് കരസേന മേധാവി മനോജ് നരവാനേ പറഞ്ഞു.14 ജവാന്മാർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ അഞ്ചു പേർക്ക് രോഗം ഭേദമായി. അവർ തിരികെ ജോലിയിൽ പ്രവേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയെത്തുടർന്ന് ഭീകരവിരുദ്ധ നീക്കങ്ങളിൽ യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലെന്നും നരവാനേ പറഞ്ഞു. ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരരുടെ മൃതദേഹങ്ങൾ പ്രാദേശിക ഭരണകൂടത്തെ ഏൽപ്പിക്കുമെന്നും അവരാണ് വേണ്ടത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യോമസേനയിൽ ഇതുവരെ ആർക്കും കൊറോണ ബാധിച്ചിട്ടില്ലെന്ന് വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ വ്യക്തമാക്കി. എങ്കിലും സൈനികർ ജാഗരൂകരാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies