മുംബൈ; പതിനാറ് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട നക്സല്‍ വനിതാ നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിലാണ് സംഭവം. കസന്‍സൂര്‍ ദലാമിലെ ഡിവിഷണല്‍ കമ്മറ്റി അംഗം ശ്രുജനക്കയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ തലയ്ക്ക് 16 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 144 ഗുരുതര കുറ്റകൃത്യങ്ങളാണ് ഇവരുടെ പേരില്‍ ഉണ്ടായിരുന്നത്. ഗാഡ്ചിരോലി പോലീസിന്റെ സി 60 കമാഡോകളും നകസലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ശ്രുജനക്ക കൊല്ലപ്പെട്ടത്.
ജില്ലയിലെ പെന്ധ്ര ഡിവിഷനിലെ സിന്‍ഭട്ടി കാട്ടിലാണ് ഏറ്റുമുട്ടല്‍ നടന്നത്. എകെ 47 തോക്ക്, ക്ലോമോര് മൈന്‍, പ്രഷര്‍കുക്കര്‍, നക്സല്‍ സാഹിത്യങ്ങള്‍ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.