ന്യൂഡല്‍ഹി: യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഈ വര്‍ഷത്തെ പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യു.പി.എസ്.സി അധികൃതര്‍ അറിയിച്ചു. നിലവിലെ കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുഗതാഗതം സാധ്യമാകാത്തതും വിവിധ സംസ്ഥാനങ്ങളിലെ പൊതു ആരോഗ്യ സ്ഥിതിയും കണക്കിലെടുത്താണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 31ന് നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ മെയ് മാസം 17 ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് അതും പ്രായോഗികമല്ല എന്നാണ് മനസ്സിലാക്കിയതെന്ന് യു.പി.എസ്.സി അധികൃതര്‍ പറഞ്ഞു.
യു.പി.എസ്.സി ഉന്നത തല അവലോകന യോഗം ഇന്നലെയാണ് ഡല്‍ഹി ആസ്ഥാനത്ത് നടന്നത്. നിലവില്‍ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും പറ്റിയ അനുകൂല സാഹചര്യം ഉണ്ടായിട്ടില്ല എന്നാണ് വിലയിരുത്തല്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ വിവരങ്ങള്‍ യു.പി.എസ്.സി വെബ് സൈറ്റില്‍ നിന്നും ലഭിക്കും. ഇതോടൊപ്പം നടക്കേണ്ടിയിരുന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്.