ചെന്നൈ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മദ്യശാലകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന് പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് പ്രതിഷേധിച്ചത്. എ.ഐ.എഡി.എം.കെ സംസ്ഥാനത്തെ നിലവിലുള്ള കൊറോണ പ്രതിരോധത്തെ അട്ടിമറിക്കുന്ന സമീപനമാണെന്നാണ് സ്റ്റാലിന് ആരോപിച്ചത്.
നഗരങ്ങളിലടക്കം നിലവില്‍ 35 പേര് മരണമടഞ്ഞ സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുന്നത് ആത്മഹത്യാപരമായ സമീപനമാണെന്ന് സ്റ്റാലിന് വ്യക്തമാക്കി. ഇന്നലെ മാത്രം പുതുതായി 771 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും സ്റ്റാലിന് ചൂണ്ടിക്കാട്ടി. കോയമ്പേഡ് മാര്‍ക്കറ്റിലെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.