മുംബൈ: പ്രശസ്ത ടിക് ടോക് താരം ഫൈസല്‍ സിദ്ദിഖിക്കെതിരെ കേസ്. ലോക്ഡൗണ്‍ കാലത്തെ വിഡിയോയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആസിഡ് ആക്രമണത്തെ ന്യായീ കരിച്ചും വികലമാക്കിയും ചിത്രികരിച്ച വീഡിയോയാണ് വിവാദമായത്.
ദേശീയ വനിതാ കമ്മീഷനാണ് സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി വീഡിയോ താരം ഫൈസല്‍ സിദ്ദിഖ്വിക്കെതിരെ സ്വമേധയാ കേസ്സെടുത്തത്. വീഡിയോ പ്രചരിപ്പിച്ച ട്വിറ്ററിനും നോട്ടീസയച്ചിട്ടുണ്ട്. വിവാദമായതോടെ താരം തന്റെ പേജില്‍ നിന്നും വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്.
വീഡിയോയില്‍ ഒരു സ്ത്രീയെക്കൂടി ഉള്‍പ്പെടുത്തിയാണ് പ്രതീകാത്മകമായി ആസിഡ് ആക്രമണം ന്യായീകരിച്ചിരിക്കുന്നത്. തന്നെ ഉപേക്ഷിച്ചുപോയ കാമുകിയോടുള്ള ദേഷ്യം തീര്‍ക്കുന്നതാണ് ചിത്രീകരിച്ചത്. വീഡിയോയില്‍ ഒരു ഗ്ലാസ്സില്‍ നിന്നും ഒരു ദ്രാവകം ഒരു സ്ത്രീയുടെ മുഖത്തേക്ക് ഒഴിക്കുന്നതായും പിന്നീട് മുഖം വികൃതമാകുന്ന തരത്തിലുള്ള മേക്കപ്പ് ചെയ്തിട്ടുമുള്ള രംഗങ്ങളാണ് കാണിക്കുന്നത്.