ന്യൂഡല്‍ഹി: കൊറോണ ബാധ അതിഭീകരമായി തുടരുന്നതിനിടെ ഹിന്ദു സമൂഹത്തിന്റെ വീടുകള്‍ പൊളിച്ചു നീക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഹിന്ദു കോളനികളാണ് കടുത്ത വേനലിനിടെ ഭരണകൂടം പൊളിക്കുന്നത്. പഞ്ചാബിലെ ഭവല്പ്പൂരിലാണ് പാക് ഭരണകൂടത്തിന്റെ മതവിവേചനം തെളിയിക്കുന്ന ക്രൂരത നടക്കുന്നത്. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ പാകിസ്താനിലെ ഹിന്ദു സംഘടനകല് രംഗത്തെത്തി.
യാതൊരു മുന്നറിയിപ്പുമില്ലാതെ ജനവാസ മേഖലയില്‍ വികസനത്തിന്റെ പേരിലാണ് അതിക്രമം നടക്കുന്നത്. ഇമ്രാന്ഖാന് മന്ത്രിസഭയിലെ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി താരിഖ് ബഷീര്‍ ചീമയുടെ സാന്നിദ്ധ്യത്തിലാണ് സ്ഥലവാസികളുടെ ജീവന്‍പോലും അപകടത്തിലാക്കുന്നതരത്തില് വീടുകള്‍ ഇടിച്ചു നിരത്തിയത്. പലരും അലറിവിളിച്ച് വീടുകള്‍ക്കുള്ളില്‍ നിന്നും ഓടിമാറേണ്ടിവന്നതായും ഹിന്ദു സംഘടനകള്‍ ആരോപിച്ചു. സ്ത്രീകളും കുട്ടികളും കരഞ്ഞു പറഞ്ഞിട്ടും നടപടി തുടര്‍ന്നെന്നും ന്യൂനപക്ഷ ങ്ങള്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും സംഘടനാ പ്രതിനിധികള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ദിവസം ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചാബ് മേഖലയിലെ ഖാനേവാള് ജില്ലയിലും ഇതേ രീതിയില്‍ വീടുകള്‍ തകര്‍ക്കല്‍ നടന്നിരുന്നു.