കട്ടപ്പന: വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്നത് മൊബൈല്‍ ഫോണില്‍ നിന്നെന്ന് കണ്ടെത്തല്‍. അശ്ലീല ചിത്രങ്ങള്‍ പുറത്തായതോടെ വൈദികനെതിരെ നടപടിയുമായി ഇടുക്കി രൂപത രംഗത്തെത്തി. സിറോ മലബാര്‍ സഭ ഇടുക്കി രൂപതാ മുന്‍ വികാരി ജനറലും വെള്ളയാംകുടി പള്ളിവികാരിയുമായ ജെയിംസ് മംഗലശ്ശേരിക്കെതിരെയാണ് നടപടി.
പള്ളിക്കമ്മറ്റി അംഗമായ വീട്ടമ്മയുമൊത്തുള്ള വികാരിയുടെ അശ്ലീല ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ ലോക്ക് ഡൗണ്‍ സമയത്ത് രഹസ്യമായി പള്ളിയിലെത്തുന്നതായി ഇടവകാംഗങ്ങളില്‍ ചിലര്‍ സംശയം ഉന്നയിച്ചിരുന്നു.
ഇതിനിടെയാണ് വികാരി തന്റെ കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാനായി അടുത്തുള്ള മൊബൈല്‍ ഷോപ്പില്‍ നല്‍കിയത്.ഇവിടുന്നാണ് ഫോണിലുണ്ടായിരുന്ന വികാരിയുടെയും വീട്ടമ്മയുടെയും അശ്ലീല ചിത്രങ്ങള്‍ പുറത്തായത്.
ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ വൈദികനോ വീട്ടമ്മയോ പരാതി നല്‍കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് കട്ടപ്പന പോലീസ് പറയുന്നത്.