കുവൈറ്റ് സിറ്റി : കുവൈറ്റിൽ കൊറോണ ബാധയേറ്റ് ചികിൽസയിൽ കഴിയുന്ന മലയാളി മരണമടഞ്ഞു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത് (62) ആണു ഇന്ന് കാലത്ത് മരണമടഞ്ഞത്. കൊറോണ വൈറസ് ബാധയെ തുടർന്ന് അദാൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അൽ മെൻ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ സുപർണ്ണ. മക്കൾ അജേഷ് , സ്വാതി. മൃതദേഹം കോവിഡ് പ്രോട്ടൊകോൾ അനുസരിച്ച് കുവൈത്തിൽ സംസ്കരിക്കും.