കുവൈറ്റ് സിറ്റി – കുവൈത്തിൽ മലയാളി യുവാവിനെ താമസിക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തുറയൂർ അട്ടകുണ്ട് സ്വദേശി സുരേഷ് ബാബു വിനെയാണു ബിനീദ് അൽ ഘർ പ്രദേശത്തുള്ള താമസിക്കുന്ന കെട്ടിടത്തിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 15 വർഷമായി കുവൈത്തിലുള്ള ഇദ്ദേഹം 9 വർഷമായി മെയ്സ് അൽ ഘാനം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരിന്നു