കുവൈറ്റ് സിറ്റി – കൊറോണ വൈറസ് രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന 9പേരാണ് ഇന്ന് കുവൈറ്റില്‍ മരണമടഞ്ഞത്. രോഗബാധയേറ്റ് മരണമടഞ്ഞവരുടെ ആകെ എണ്ണം 194 ആയി. 293 ഇന്ത്യക്കാർ ഉൾപ്പെടെ 1072 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25184ആയി. ഇവരിൽ 7896 പേർ ഇന്ത്യക്കാരാണു. ഇന്നുപുതുതായി കൊറോണ സ്ഥിരീകരിച്ചവരുടെ രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പ്രകാരം കുവൈറ്റ് സ്വദേശികൾ 234, ഈജിപ്ത്കാർ 142., ബംഗ്ലാദേശികൾ 147 മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണു. 575 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ രോഗം ഭേതമായവരുടെ എണ്ണം 9273 ആയി. ആകെ. 15717 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 191 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.