ഡെറാഡൂണ്‍ ; ഉത്തരാഖണ്ഡില്‍ മന്ത്രിയുടെ ഭാര്യക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ടൂറിസം വകുപ്പ് മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യ അമൃത റാവത്തിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃതയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
മന്ത്രിയുടെ ഭാര്യക്ക് കൊറോണ സ്ഥിരീകരിച്ച വിവരം ജില്ലാ മജിസ്ട്രേറ്റ് ശ്രീവാസ്തയാണ് അറിയിച്ചത്. സ്വകാര്യ ലാബില്‍ പരിശോധനക്കായി അയച്ച സാമ്പിളുകളുടെ ഫലം കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ലഭിച്ചത്.
മന്ത്രിയുടെ ഭാര്യയുള്‍പ്പെടെ 33 പേര്‍ക്കാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഉത്തരാഖണ്ഡില്‍ രോഗം ബാധിച്ചവരുടെ എണ്ണം 749 ആയി ഉയര്‍ന്നു. 102 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. അഞ്ച് മരണങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.