കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അച്ഛന് സുരേന്ദ്രന് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ നിന്നും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
മുപ്പത്തിയേഴര പവന്റെ സ്വര്‍ണമാണ് കണ്ടെത്തിയിരിക്കുന്നത്. വീടിന്റെ മൂന്ന് സ്ഥലങ്ങളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലങ്ങള്‍ അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. നേരത്തെ, അച്ഛന് എല്ലാം അറിയാമെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു.
സൂരജ് നേരത്തേയും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിരുന്നു എന്ന് സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, സൂരജിന്റെ വീട്ടുകാരുടെ മൊഴിയില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന.