കടന്നുകയറിയവർ ഉടൻ ഇറങ്ങണം ; പാക് അധീന കശ്മീരിലെ ബൗദ്ധ സ്മാരകം തകർത്തതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടന്നുകയറിയവർ ഉടൻ ഇറങ്ങണം ; പാക് അധീന കശ്മീരിലെ ബൗദ്ധ സ്മാരകം തകർത്തതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2020, 07:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പാക് അധീന കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്ഥാൻ പ്രവിശ്യയിൽ ബൗദ്ധ സ്മാരകം തകർത്തതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ.  കടന്നു കയറിയ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ ഉടൻ ഇറങ്ങിപ്പോകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചരിത്രസ്മാരകം തകർത്തത് അത്യന്തം അപലപനീയമായ സംഭവമാണ്. പാക് അധീന കശ്മീരിൽ നിന്ന് പാകിസ്താൻ ഒഴിഞ്ഞു പോകുന്നത് പ്രദേശത്തെ സമാധാനത്തിന് ഭംഗം വരാതിരിക്കാൻ ആവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കി.

ചരിത്രസ്മാരകം തകർത്തത് പൊറുക്കാനാകാത്ത പ്രവൃത്തിയാണ്. ഇന്ത്യയുടെ ഭാഗമായ പ്രദേശത്ത് അധിനിവേശം നടത്തി മതവിവേചനവും അക്രമവും നടത്തുന്നത് അംഗീകരിക്കാനാകില്ല. ബുദ്ധസ്മാരകം പുനരുദ്ധരിക്കാൻ വേണ്ടി വിദഗ്‌ദ്ധരെ അയയ്‌ക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമ വിരുദ്ധമായി കടന്നുകയറിയ പ്രദേശങ്ങളിൽ നിന്ന് പാകിസ്താൻ ഒഴിഞ്ഞു പോകണമെന്ന് പ്രസ്താവനയിൽ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. സാംസ്കാരികവും രാഷ്‌ട്രീയപരവുമായി പ്രദേശത്തെ ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ഗിൽജിത് ബാൽട്ടിസ്ഥാനിലെ ബൗദ്ധ സ്മാരകമായ കൊത്തുപണികളുള്ള പാറക്കൂട്ടങ്ങളിൽ മതമൗലികവാദികൾ ഈയിടെ അറബിയിൽ എഴുതുകയും പാക് പതാക വരയ്‌ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies