കുവൈറ്റ് സിറ്റി – കൊറോണ പശ്ചാത്തലത്തിൽ കുവൈറ്റിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ചാർട്ടേഡ് വിമാന സർവിസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ പ്രവാസി പരിഷത് ഏർപ്പെടുത്തുന്ന പ്രത്യേക വിമാന സർവിസിെൻറ രജിസ്ട്രേഷന് ആരംഭിച്ചു. കല കുവൈറ്റിന്റെ ഒന്നാംഘട്ട രജിസ്ട്രേഷൻ അവസാനിച്ചു. കുവൈത്ത് കെ.എം.സി.സി ചാർട്ടേഡ് വിമാനത്തിൽ പോകാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം പതിനായിരത്തോളമായതായി സംഘാടകർ വ്യക്തമാക്കി. ആരുടെ കൈയ്യിൽ നിന്നും മുൻകൂർ പണം വാങ്ങാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് സംഘsന ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം കൊറോണ മുൻ നിര പോരാളികൾക്ക് ജെസ്സീറ ഐർവേസ് 50, 000 സൗജന്യ വിമാന ടിക്കറ്റുകൾ നൽകുമെന്ന് ജെസ്സീറ ഐർവേസ് ബോർഡ് ചെയർമാൻ മർവാൻ ബുദ്ദായി അറിയിച്ചു. കൊറോണ മുൻ നിര പോരാളികളെ ആദരിക്കുന്നതിന്റ ഭാഗമായാണ് 2021 അവസാനം വരെ കാലാവധിയുള്ള ടിക്കറ്റുകൾ നൽകുന്നത്.