ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് രാവിലെ 8. 16 ഓട് കൂടിയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശ്രീനഗറില്‍ നിന്നും 15 കിലോമീറ്റര്‍ വടക്ക് – കിഴക്ക്മാറി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ് ഇത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമിലും, ഞായറാഴ്ച ഡല്‍ഹിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം രാവിലെ 11 .11 ഓടെ ഗുരുഗ്രാമില്‍ അനുഭവപ്പെട്ടത്. ഞായറാഴ്ച ഡല്‍ഹിയില്‍ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയില്‍ 1.3 തീവ്രതയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് മാസങ്ങളായി ഏകദേശം 15 ലധികം ഭൂചലനങ്ങളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം ഭൂചലനങ്ങളും അനുഭവപ്പെട്ടത് ഡല്‍ഹിയിലാണ്. തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്.