ലണ്ടന്‍: റോജര്‍ ഫെഡറര്‍ സീസണിലെ എല്ലാ മത്സരങ്ങളില്‍ നിന്നും പിന്മാറി. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില വേണ്ടത്ര മെച്ചപ്പെട്ടിട്ടില്ല എന്നതാണ് കാരണമായി ഫെഡറര്‍ ചൂണ്ടിക്കാണിച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിനെതിരെ കളിക്കുമ്പോള്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. വലതു കാലിനാണ് അന്ന് പരിക്കേറ്റത്. പുരുഷവിഭാഗം ടെന്നീസില്‍ നിലവില്‍ ലോക നാലാം നമ്പര്‍ താരമാണ് ഫെഡറര്‍.
കൊറോണയെ തുടര്‍ന്ന് വിംബിള്‍ഡണ്‍ അടക്കം നിരവധി മ്തസരങ്ങള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഇനി വരാന്‍ സാധ്യതയുള്ള ഫ്രഞ്ച് ഓപ്പണിനും യു.എസ് ഓപ്പണിനും മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് ഫെഡറര്‍ എടുത്തിരിക്കുന്നത്. നല്ല വിശ്രമം ലഭിക്കുന്നതിലൂടെ അടുത്ത സീസണില്‍ മികച്ച പ്രകടനത്തോടെ തിരികെ വരാന്‍ സാധിക്കുമെന്നാണ് ഫെഡററുടെ പ്രതീക്ഷ. നിലവില്‍ പുരുഷവിഭാഗം ടെന്നീസില്‍ ഏറ്റവും അധികം ആരാധകരുള്ള താരമാണ് സ്വിറ്റ്സര്ലാന്റ്കാരനായ റോജര്‍ ഫെഡറര്‍.