മുതിര്‍ന്ന ആര്‍.എസ്.എസ്.പ്രചാരകന്‍ ആര്‍.വേണുഗോപാല്‍ അന്തരിച്ചു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുതിര്‍ന്ന ആര്‍.എസ്.എസ്.പ്രചാരകന്‍ ആര്‍.വേണുഗോപാല്‍ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2020, 08:09 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ആര്‍.എസ്.എസ്.മുതിര്‍ന്ന പ്രചാരകന്‍ ആര്‍.വേണുഗോപാല്‍(96) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചി മാധവനിവാസിൽ വെച്ചായിരുന്നു അന്ത്യം. ബി.എം.എസ്. മുന്‍ അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റ്, കേസരി മുഖ്യ പത്രാധിപര്‍ എന്നീ ചുമതലകള്‍ വഹിച്ചു പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു തവണ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നേതാവാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് പച്ചാളം ശ്മശാനത്തില്‍ നടക്കും. ഇന്ന് രാവിലെ 8 മണിമുതല്‍ ഉച്ചയ്‌ക്ക് 12 മണിവരെ ആര്‍.എസ്.എസ് സംസ്ഥാന ആസ്ഥാനമായ മാധവനിവാസില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും.

നിലമ്പൂര്‍ രാജകുടുംബത്തിന്റെ കോവിലകത്ത് കൊച്ചുണ്ണി തമ്പുരാന്റെയും പാലക്കാട് കൊല്ലങ്കോട് രാവുണ്യാത്ത് തറവാട്ടിലെ നാണിക്കുട്ടി അമ്മയുടേയും മകനായി 1925ലാണ് ജനനം. പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉന്നതവിദ്യഭ്യാസത്തിന് ശേഷം ആര്‍.എസ്.എസ്. പ്രചാരകനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ആര്‍.എസ്.എസ്.പ്രവര്‍ത്തനത്തിനായി കേരളത്തിലെത്തിയ ദത്തോപാന്ത് ഠേഗ്ഡിയാണ് വേണുഗോപാലിനെ മികച്ച പ്രവര്‍ത്തകനാക്കി മാറ്റിയത്.

ഭാരതീയ മസ്ദൂര്‍ സംഘത്തിനെ ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. രണ്ടു തവണ ജനീവയില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രതിനിധിയായി പങ്കെടുത്തു. എല്ലാ തൊഴിലാളി സംഘടനാ നേതാക്കളുമായും നല്ല വ്യക്തിബന്ധം പുലര്‍ത്തിയ വ്യക്തിത്വം എന്ന നിലയില്‍ വേണുഗോപാല്‍ ശ്രദ്ധിക്കപ്പെട്ടു. ചൈന സന്ദര്‍ശിച്ച ആദ്യ കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത തൊഴിലാളി നേതാവ് ആര്‍.വേണുഗോപാലായിരുന്നു.

Tags: RSSr.venugopalBMS
ShareTweetSendShare

More News from this section

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies