ജോധ്പൂര്‍: രാജസ്ഥാനില്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന മാരകമായ മസ്തിഷ്ക്ക ജ്വരം കണ്ടെത്തി യതായി ആരോഗ്യവകുപ്പ്. മൃഗങ്ങളില്‍ വളരുന്ന ഒരു തരം ചെള്ളുകളില്‍ നിന്ന് മനുഷ്യനി ലേക്ക് പകരുമെന്നാണ് മുന്നറിയിപ്പ്. ‘ക്രീമിയന്‍ കോംഗോ ഹെമ്റോഹാജിക് ഫീവര്‍ വൈറസ്’ എന്ന പേരിലാണ് വൈദ്യശാസ്ത്രത്തില്‍ ഇത് അറിയപ്പെടുന്നത്. രാജസ്ഥാനിലെ വളര്‍ത്തു മൃഗങ്ങളിലൂടെയാണ് ഇത് പകര്‍ന്നിരിക്കുന്നതെന്നാണ് സൂചന.
നാല് മനുഷ്യരിലും 13 വളര്‍ത്തുമൃഗങ്ങളിലുമാണ് വൈറസ് ബാധകണ്ടെത്തിയിരിക്കുന്നത്. ഇത് തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന അസുഖമാണ്. രക്തക്കുഴലുകളെ ദുര്‍ബലമാക്കി രക്തസ്രാവത്തിനും തുടര്‍ന്ന് മരണത്തിലേക്കും നയിക്കുമെന്നാണ് മുന്നറിയിപ്പ്. നാഷണല്‍ വൈറോളജി ഗവേഷണ കേന്ദ്രമാണ് കൊറോണ പരിശോധനകള്‍ക്കിടെ കോംഗോ വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയത്. ജയ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ ഗവേഷണ വിഭാഗത്തിന്റെ പ്രസിദ്ധീകരണത്തിലൂടെയാണ് വൈറസിന്റെ വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയത്. 2011ല്‍ ഗുജറാത്തില്‍ കണ്ടെത്തിയ വൈറസിന്റെ സാന്നിധ്യം 2014ല്‍ രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും മനുഷ്യരെ ബാധിച്ചിരുന്നില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.