അഡ്വ. കെആർ സച്ചിദാനന്ദനിൽ നിന്നും ഹിറ്റ് മേക്കർ സച്ചിയിലേക്കുള്ള ദൂരം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അഡ്വ. കെആർ സച്ചിദാനന്ദനിൽ നിന്നും ഹിറ്റ് മേക്കർ സച്ചിയിലേക്കുള്ള ദൂരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2020, 03:07 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമക്ക് ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുന്നതിനായി തൂലിക ചലിപ്പിച്ച സച്ചി ഇനി ഇല്ല. എഴുത്തുകൊണ്ടും സംവിധാന മികവുകൊണ്ടും മലയാള സിനിമയെ വിസ്മയിപ്പിച്ചാണ് സച്ചി മടങ്ങുന്നത്.  ഇദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം തന്നെയാണ്.

കെ ആർ സച്ചിദാനന്ദൻ – 1972 ൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനനം. മാല്യങ്കരയിലെ എസ്എൻ‌എം കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബിയും പൂർത്തിയാക്കി. ക്രിമിനൽ നിയമത്തിലും ഭരണഘടനാ നിയമത്തിലും അഭിഭാഷകനായി 8 വർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.

2007 ൽ ആണ് അഡ്വ. സച്ചിദാനന്ദൻ തന്റെ വക്കീൽ കുപ്പായം അഴിച്ചുവെച്ച് തിരക്കഥാകൃത്ത് സച്ചിയായി സിനിമയിലേക്കിറങ്ങുന്നത്. സേതുമാധവനൊപ്പം ചേർന്ന് ചോക്ലേറ്റ് എന്ന സിനിമയ്‌ക്ക് തിരക്കഥയൊരുക്കി. പിന്നീടിങ്ങോട്ട് സച്ചി-സേതു കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകൾ പിറന്നു.

ചോക്ലേറ്റിന് പിന്നാലെ എത്തിയ പൃഥ്വിരാജ് ചിത്രം റോബിൻ ഹുഡ്, ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതോടെ സച്ചി-സേതു കൂട്ടുകെട്ട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. മേക്കപ്പ് മാനും സീനിയേഴ്സും വാണിജ്യമായി വിജയം നേടിയപ്പോൾ ഈ കൂട്ടുകെട്ടിന്റെ ആദ്യത്തെ മമ്മൂട്ടി ചിത്രമായ ഡബിൾസ് അത്ര നല്ല അനുഭവമായിരുന്നില്ല. തുടർന്ന് ആ കൂട്ടുകെട്ട് വഴിപിരിഞ്ഞു. ജോഷിയുടെ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയപ്പോൾ മോഹൻലാലിന്റെ ആ വർഷത്തെ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി അത് മാറി. ആ വർഷം തന്നെ ബിജു മേനോൻ പ്രധാന വേഷത്തിലെത്തിയ ഷെർലോക്ക് ടോംസിനും സച്ചി തിരക്കഥയെഴുതി.

2015ലാണ് സച്ചി സ്വതന്ത്ര സംവിധായകനായി മാറുന്നത്. ലക്ഷദ്വീപിന്റെ ഭംഗിയിലൂടെ കഥ പറഞ്ഞ അനാർക്കലി മലയാളികൾക്ക് വ്യത്യസ്ത അനുഭവമായിമാറി. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. അരുൺ ഗോപിയുടെ ദിലീപ് ചിത്രമായ രാമലീലയുടെ തിരക്കഥയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദിലീപ് കേസിലകപ്പെട്ട് ജയിലിലായത് ചിത്രത്തിന്റെ റിലീസിനെ തന്നെ ബാധിച്ചു. പ്രതിസന്ധികൾക്കിടയിലും ചിത്രം വൻ വിജയമായി മാറി.

2019 ൽ പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ അണിയിച്ചൊരുക്കിയ ഡ്രൈവിംഗ് ലൈസൻസിന്റെ തിരക്കഥയും സച്ചിയുടേതായിരുന്നു. ഒരു സിനിമാ താരവും ആരാധകനും തമ്മിലുള്ള  ഈഗോ ക്ലാഷിന്റെ കഥ 2019ലെ ഏറ്റവും വലിയ വിജയമായി. 2020 ന്റെ തുടക്കത്തിലും ചിത്രം നിറഞ്ഞ സദസുകളിൽ കൈയടി വാങ്ങി പ്രദർശനം തുടർന്നു.

പിന്നീട് കണ്ടത് സച്ചിയെന്ന സംവിധായകന്റെ മറ്റൊരു മാജിക്കായിരുന്നു. മൂന്ന് മണിക്കൂർ നേരം ആരാധകരെ തിയേറ്ററിൽ പിടിച്ചിരുത്തുന്ന മാജിക്. അട്ടപ്പാടിയെന്ന നാടിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്നതായിരുന്നു ചിത്രം. അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിരാജും സ്ക്രീനിൽ നിറഞ്ഞു നിന്നപ്പോൾ സച്ചി കൈയടി നേടി. വളരെ വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ ചിത്രം 2020 ലെ ഹിറ്റ് ചിത്രം തന്നെയെന്ന് നിസംശയം പറയാനാകും.

ഒട്ടേറെ ചിത്രങ്ങൾ ചെയ്യുന്നതിലല്ല ചെയ്ത ചിത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതാകണമെന്ന് നമ്മെ പഠിപ്പിച്ച സച്ചി വിടപറഞ്ഞിരിക്കുന്നു. നികത്താനാവില്ല ഈ വിടവ്…

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies