സ്മരണികകൾ മാറ്റിയത് തങ്ങളല്ലെന്ന് ബ്ലാസ്റ്റേഴ്സ് ; പവലിയന് രൂപമാറ്റം വരുത്തിയത് ലോകകപ്പിന് വേണ്ടി; സാധനങ്ങൾ മാറ്റിയതാര്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്മരണികകൾ മാറ്റിയത് തങ്ങളല്ലെന്ന് ബ്ലാസ്റ്റേഴ്സ് ; പവലിയന് രൂപമാറ്റം വരുത്തിയത് ലോകകപ്പിന് വേണ്ടി; സാധനങ്ങൾ മാറ്റിയതാര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2020, 03:30 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ സംബന്ധിച്ചുള്ള അവകാശത്തർക്കം പുതിയ തലത്തിലേക്ക്. സ്റ്റേഡിയത്തിലെ സച്ചിൻ പവലിയനിലെ സാധനങ്ങൾ മാറ്റിയത് സംബന്ധിച്ചുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആരോപണം തള്ളി കേരള ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി. ഇതോടെ സച്ചിൻ ഒപ്പിട്ട ബാറ്റും ജെഴ്സിയും എവിടെയാണെന്ന ചോദ്യമാണ് ഉയരുന്നത്.

ഐഎസ്എൽ മത്സരങ്ങളുടെ വിഐപി ലോഞ്ചാക്കുന്നതിനായി സച്ചിൻ പവലിയൻ പൂർണ്ണമായും നശിപ്പിച്ചു എന്നായിരുന്നു കെസിഎയുടെ ആരോപണം. എന്നാൽ ഇത് പൂർണ്ണമായും തള്ളിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് ഉടമ നിഖിൽ ഭരദ്വാജ് രംഗത്തെത്തി. കേരള ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിന്റെ ഉടമകളും സംരക്ഷകരുമല്ല. മൂന്നാം സീസണിനുശേഷം കെഎഫ്എയ്‌ക്കാണ് തങ്ങൾ സ്റ്റേഡിയം കൈമാറിയത്. അണ്ടർ 17 ലോകകപ്പിന് വേണ്ടിയുള്ള മാറ്റങ്ങളിൽ തങ്ങൾക്ക് പങ്കില്ല. സാധനങ്ങൾ കാണാതായെന്ന് പരാതിയുണ്ടെങ്കിൽ ജിസിഡിഎയുമായി ചർച്ച ചെയ്യണം. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി. അങ്ങനെ തുടരുകയും ചെയ്യും. കേരളത്തിലെ ഫുട്ബോൾ വികസനത്തിലാണ് തങ്ങളുടെ ശ്രദ്ധയെന്നും നിഖിൽ പറയുന്നു.

അപ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണ് ഈ സാധനങ്ങൾ മാറ്റിയതാര്. 2016 ഡിസംബർ അവസാനവാരം സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സ് തിരികെ നൽകി. 2017 ജനുവരിയിൽ തന്നെ അണ്ടർ 17 ലോകകപ്പിനായി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. മാർച്ച് മാസത്തോടെ സച്ചിൻ പവലിയനിലെ സാധനങ്ങളെടുത്തുമാറ്റി സംഘാടക സമിതി പ്രവർത്തനമാരംഭിച്ചു. ഈ സമയത്ത് സ്റ്റേഡിയവുമായി ബ്ലാസ്റ്റേഴ്സിന് ബന്ധമില്ല. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം സ്റ്റേഡിയം തിരികെ നൽകിയപ്പോൾ അതിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഇപ്പോഴുമുണ്ടെന്നാണ് ബ്ലാസ്റ്റേഴ്സ് പറയുന്നത്.

സ്മരണികകൾ സച്ചിൻ സമ്മാനിച്ചത് കെസിഎയ്‌ക്കാണെന്നും അത് സൂക്ഷിക്കേണ്ട ചുമതല കേരള ക്രിക്കറ്റ് അസോസിയേഷനുണ്ടെന്നും അവരുടെ അനുമതി കൂടാതെ എടുത്തു മാറ്റിയെങ്കിൽ എന്ത് കൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ലെന്നും ആരാധകർ ചോദിക്കുന്നു. സച്ചിൻ തെൻഡുൽക്കർ ഒപ്പുവച്ച അമൂല്യ സ്മരണികകൾ കാണാതായെങ്കിൽ കണ്ടെത്തേണ്ട ബാധ്യത കെസിഎയ്‌ക്ക് ഇല്ലേയെന്നും ആരാധകർ ചോദിക്കുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ അമൂല്യ സ്മരണികകൾ എവിടെയാണുള്ളതെന്നും അത് ആരാണ് മാറ്റിയതെന്നും കണ്ടെത്തേണ്ടത് ഓരോ കായിക പ്രേമിയുടെയും ആവശ്യമാണ്. പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നവർ ഒന്നോർക്കുക താത്ക്കാലിക ലാഭത്തിന് വേണ്ടി നിങ്ങൾ മുറിവേൽപ്പിക്കുന്നത് സച്ചിനെയും ക്രിക്കറ്റിനെയും സ്നേഹിക്കുന്ന നിരവധിയാളുകളുടെ മനസ്സിനെയാണ്.

ShareTweetSendShare

More News from this section

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

Latest News

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies