സൈനിക വിന്യാസം അറിയാന്‍ നിരീക്ഷണം നടത്തി ; നദിയുടെ ഗതിമാറ്റി ; ഗാല്‍വനിലെ ചൈനീസ് ആക്രമണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനിക വിന്യാസം അറിയാന്‍ നിരീക്ഷണം നടത്തി ; നദിയുടെ ഗതിമാറ്റി ; ഗാല്‍വനിലെ ചൈനീസ് ആക്രമണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2020, 05:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി : ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈന നടത്തിയ ആക്രമണം ആസൂത്രിതം. ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ ചൈന നേരത്തെ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് . സംഘര്‍ഷം ഉണ്ടാകുന്നതിന് മുന്‍പ് പ്രദേശത്ത് ചൈന നിരീക്ഷണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ താഴ്‌വരയിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈന ആരംഭിച്ചിരുന്നു. ഇതിനായി ആളില്ല ഏരിയല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനീസ് സൈന്യം നിരീക്ഷണം നടത്തി. ഇതിന് പുറമേ നദിയുടെ ഗതിമാറ്റി ഇന്ത്യന്‍ സൈന്യം വിന്യസിക്കുന്ന ഭാഗത്തേക്ക് കൂടുതല്‍ ഒഴുക്ക് ഉണ്ടാക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആക്രമണത്തിനിടെ നദിയില്‍ വീഴുന്ന സൈനികര്‍ രക്ഷപ്പെടാതിരിക്കാനാണ് നദിയുടെ ഗതിമാറ്റിയത്. ഇതിന് പുറമേ ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കുന്നതിനായി ഉയര്‍ന്ന പ്രദേശങ്ങളില്‍ കൂറ്റന്‍ പാറക്കല്ലുകളും ചൈനീസ് സൈന്യം ഖേരിച്ച് വെച്ചിരുന്നു. ഇന്ത്യന്‍ സൈനികരുടെ എണ്ണത്തിനനുസരിച്ച് സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതിനാണ് ചൈന ആളില്ലാ ഏരിയല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് പ്രദേശത്ത് നിരീക്ഷണം നടത്തിയത് എന്നാണ് സൂചന.

അതേസമയം ആക്രമണം അപ്രതീക്ഷിതമായിരുന്നിട്ടും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഏകദേശം നാല്‍പ്പതോളം ചൈനീസ് സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവശേഷം അമേരിക്ക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഒരു കമാന്റിംഗ് ഓഫീസര്‍ ഉള്‍പ്പെടെ 35 ചൈനീസ് സൈനികര്‍ മരിച്ചതായാണ് വ്യക്തമാക്കുന്നത്.

Tags: China attack
ShareTweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies