കുവൈറ്റ് സിറ്റി – കൊറോണ പശ്ചാത്തലത്തിൽ സാരഥി കുവൈറ്റ് ചാർട്ട് ചെയ്ത രണ്ടാമത്തെ വിമാനം കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. മുൻഗണന ക്രമത്തിലുള്ള 164 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ITL Travel world മായി സഹകരിച്ച് കൊണ്ടാണ് സാരഥി കുവൈറ്റ് ചാർട്ടേഡ് സർവ്വീസ് ഒരുക്കിയത്. കനത്ത മാനസിക സംഘർഷത്തിൽ കഴിയുന്ന പ്രവാസികളുടെ അവസാന പ്രതീക്ഷയും ഇല്ലാതാക്കുന്ന സംസ്ഥാന ഗവണ്മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സാരഥി കുവൈറ്റ് ആവശ്യപ്പെട്ടു.