ധാക്ക: ബംഗ്ലാദേശിന്റെ മുന്‍ നായകന് മുഷ്റഫി മൊര്ത്താസക്ക് കൊറോണ ബാധ സ്ഥിരീ കരിച്ചു. താരം സ്വയം തന്റെ സാമൂഹ്യമാദ്ധ്യമ പോസിറ്റിലൂടെയാണ് വിവരം കായിക ലോകത്തെ അറിയിച്ചത്.
‘ഇന്ന് എന്റെ കൊറോണ പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നു. കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നു. എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.’ 36 കാരനായ ക്രിക്കറ്റ് താരം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഞാന്‍ എന്റെ ചികിത്സതുടങ്ങിയിരിക്കുന്നു. വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണ്. ചികിത്സ ആരംഭിച്ചുവെന്നും എല്ലാത്തരം നിയന്ത്രണങ്ങള്‍ക്കും വിധേയനായി ജീവിക്കുകയാണെന്നും മൊര്‍ത്താസ പറഞ്ഞു ബംഗ്ലാദേശിനായി 200 ഏകദിനങ്ങള്‍ കളിച്ച താരം ഈ വര്‍ഷമാണ് അമ്പത് ഓവര്‍ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ബംഗ്ലാദേശിന്റെ
സ്പിന്നര്‍ ആയ നസീമുൾ ഇസ്ലാം ഓപ്പണര്‍ നഫീസ് ഇഖ്ബാല്‍ എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.