ബാഴ്സലോണ: തീപാറുന്ന പോരാട്ടം നടക്കുന്ന ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണ ഇന്നിറങ്ങും. സെല്‍റ്റാവിഗോയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8:30ന് സെല്‍റ്റ വിഗോയുടെ മൈതാനത് വെച്ചാണ് കളി.
ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ലാലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് ഇനിയുള്ള മത്സരങ്ങള്‍ എല്ലാം നിര്‍ണായകമാണ്. എന്നാല്‍ സസ്‌പെന്‍ഷന്‍ മൂലം സെര്‍ജിയോ ബുസ്‌കെറ്റ്‌സും പരിക്ക് മൂലം ഡി ജോങ്ങും ബാര്‍സ നിരയില്‍ ഇന്ന് ഉണ്ടകില്ല.
ലാലിഗയില്‍ കിരീടത്തിനായി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ ഇരു ടീമുകളും 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയും 68 പോയിന്റ് വീതം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍, ഗോള്‍ ഡിഫറന്‍സിന്റെ അടിസ്ഥാനത്തില്‍ റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. ഇതോടെ ഇനി നടക്കാനിരിക്കുന്ന മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.















