ഇസ്ലാമാബാദ്: കള്ള ലൈസന്‍സുകളുമായി വിമാനകമ്പനിയില്‍ ജോലിചെയ്തിരുന്നവരെ പാകിസ്താന് പുറത്താക്കി. ആകെ 141 പൈലറ്റുമാരേയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ആകെ 262 പൈലറ്റുമാര്‍ പാകിസ്താനില്‍ കള്ള ലൈസന്‍സുമായിട്ടാണ് വിമാനം പറത്തു ന്നതെന്ന് കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. കറാച്ചിയിലെ വിമാനദുരന്തത്തിന്റെ അന്വേഷണം നടത്തുന്നതിനിടെയാണ് വ്യോമയാന രംഗത്തെ ഞെട്ടിച്ച വിവരങ്ങള്‍ പാകിസ്താന് പേുറത്തുവിട്ടത്.
പാകിസ്താന് ഇന്റര്‍നാണല്‍ എയര്‍ലൈന്‍സ്( പി.ഐ.എ)യുടെ പൈലറ്റുമാരില്‍ 141 പേരും 10 പേര് സെറീന് എയര്‍, എയര്‍ ബ്ലൂ എന്നിവയിലും വിമാനം പറത്തുകയായിരുന്നു. വിമാന ലൈസന്‍സിനായി എഴുതിപാസ്സാകേണ്ട പരീക്ഷ ഇവരാരും എഴുതിയിട്ടില്ല. ഇവര്‍ക്കായി മറ്റാരോ പരീക്ഷ എഴുതിയിരിക്കാം എന്നാണ് സൂചന. പാകിസ്താനിലെ പ്രവര്‍ത്തിപരിചയം വച്ച് വിദേശ വിമാനങ്ങളില്‍ ജോലിചെയ്യുന്നവരുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
‘ പാകിസ്താന്റെ ഔദ്യോഗിക വിമാനങ്ങളില്‍ യോഗ്യത ഇല്ലാത്ത ആരും ജോലിചെയ്യാന്‍ ഇനി അനുവദിക്കില്ല. എല്ലാ പൈലറ്റുമാരേയും വ്യോമയാന വകുപ്പ് വീണ്ടും പരിശോധനയ്ക്കും അന്വേഷത്തിനും വിധേയരാക്കും’പി.ഐ.എ മേധാവി എയര്‍മാര്‍ഷല്‍ അര്‍ഷാദ് മാലിക് പറഞ്ഞു. കറാച്ചിയിലെ വിമാനദുരന്തവുമായി ബന്ധപ്പെട്ട് പൈലറ്റുമാരുടെ പിഴവ് ബോധ്യ പ്പെട്ടിരുന്നു. ഇരുവരും വിമാനം ഇറങ്ങേണ്ട സമയത്ത് കൊറോണ കാര്യം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ആകെ 97 പേര് കറാച്ചി വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.