ലണ്ടന്‍: ലിവര്‍പൂളിന്റെ വിജയത്തിന് ആശംസകളുമായി ലീഗിലെ മുന്‍ ചാമ്പ്യന്മാര് രംഗത്ത്. അടുത്ത കളിക്കായി തങ്ങളുടെ സ്വന്തം തട്ടകമായ എത്തിഹാദിലെത്തുന്ന ലിവര്‍പൂള്‍ താരങ്ങളെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിക്കുമെന്ന് സിറ്റി അധികൃതര്‍ പറഞ്ഞു. മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയാണ് പുതിയ ചാമ്പ്യന്മാര്ക്ക് ആശംസ നേര്‍ന്നത്.
‘തങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കാന് പോവുകയാണ്. ലിവര്‍പൂള്‍ എല്ലാ ബഹുമാനങ്ങളും അര്‍ഹിക്കുന്നു. തങ്ങളുടെ സ്വന്തം സ്റ്റേഡിയത്തിലാണ് ലിവര്‍പൂളിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുക ‘ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റിയെ ലീഗില്‍ ശക്തമായ നിലയില്‍ എത്തിച്ച പരിശീലകനായ പെപ്പിന്റെ കാലാവധി 2021ല്‍ അവസാനിക്കും. സിറ്റിയെ ചാമ്പ്യന്മാരാക്കിയിട്ടുള്ള ഗ്വാര്‍ഡിയോള തുടര്‍ച്ചയായ അഞ്ചാം സീസണാണ് ക്ലബ്ബിനായി പൂര്‍ത്തിയാക്കുന്നത്. ഇതിന് മുമ്പ് ബാഴ്സലോണയിലും ഗ്വാര്‍ഡിയോള പരിശീലകനായിരുന്നു.