അകാല വാര്‍ദ്ധക്യത്തിന് വിരാമം ! ; ബ്യൂട്ടി പാര്‍ലറുകളില്‍ പോയി സമയം കളയാതെ ഇതൊന്ന് പരീക്ഷിക്കൂ..

Published by
Janam Web Desk

മനുഷ്യന്റെ സൗന്ദര്യം മുഖത്തു മാത്രമായി ഒതുങ്ങുന്നുവെന്നാണ് പലരുടെയും ധാരണ. ഇതിനായി മാത്രം ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ഫേഷ്യല്‍ ചെയ്യുന്നവരും നമ്മുക്കിടയിൽ ഒട്ടനവധിയാണ്. ഒരാളെ ആദ്യം കാണുമ്പോൾ നമ്മൾ ആകര്‍ഷിക്കപ്പെടുന്നത് അയാളുടെ മുഖഭംഗിയിൽ തന്നെയാണ്. ചുളിവുകളോ മുഖക്കുരുവോ പാടുകളോ ഇല്ലാത്ത ചര്‍മം എന്നും അഴകിന്റെ മാറ്റ് കൂട്ടുന്നതിനാലാണ് നമ്മളിൽ അത്തരത്തിലൊരു ആകർഷണത്തിനു വഴിയൊരുക്കുന്നത്. ‘ആപ്പിൾ സിഡാർ വിനിഗർ’ നെക്കുറിച്ച് കേട്ടിട്ടുണ്ടോ ?..അധികമാരും കേട്ടു കാണാന്‍ സാധ്യതയില്ല.

അകാല വാര്‍ദ്ധക്യത്തിനെ തടയാന്‍ ഏറ്റവും നല്ല വഴിയാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുക എന്നത്. ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും ഭംഗികെടുത്തുന്ന ഒന്നാണ്. മേക്കപ്പ് ഉയോഗിച്ചു മറയ്‌ക്കാം എന്നു നോക്കുമ്പോള്‍ പിന്നീടുള്ള ചര്‍മ്മം കാണുമ്പോള്‍ വിഷമം പിന്നെയും വര്‍ധിക്കുന്നു. എന്നാൽ ആപ്പിള്‍ സിഡാര്‍ വിനിഗര്‍ പഞ്ഞിയില്‍ എടുത്തു ഒരു മാസം മുടങ്ങാതെ ചര്‍മ്മത്തില്‍ പുരട്ടി നോക്കൂ. നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വ്യത്യാസം നിങ്ങള്‍ക്ക് തന്നെ തിരിച്ചറിയാന്‍ കഴിയും. മുഖത്തിലെ ഭംഗി കൂടുന്നതും പതിയെ പാടുകള്‍ മാറുന്നതും നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.

ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ സ്ഥിരമായുള്ള പരാതിയാണ് മുഖക്കുരു എന്നത്. ചിലരില്‍ അവ മാറുമ്പോള്‍ പാടായവ അവിടെ അവശേഷിക്കുന്നു. അതിനുള്ള മികച്ച പോംവഴിയാണ് ആപ്പിള്‍ സിഡാര്‍ വിനിഗര്‍. മുഖക്കുരു പോയിട്ടു മുഖക്കുരുവിന്റെ പാടുപോലും നിങ്ങളുടെ ചര്‍മ്മത്തില്‍ അവശേഷിക്കില്ല. മുഖത്തിലെ ചുളിവുകള്‍ മാറ്റി പുതിയൊരു ചര്‍മ്മമാക്കി മാറ്റാന്‍ ആപ്പിള്‍ സിഡാര്‍ വിനിഗറിന് കഴിയുന്നു.

അതേസമയം ചര്‍മ്മത്തിലെ പ്രായാധിക്യത്തെ തടയാന്‍ ഏറ്റവും നല്ല ഉപാധിയായും ആപ്പിള്‍ സിഡാര്‍ വിനിഗറിനെ ഉപയോഗിക്കാം. അടുത്ത തവണ കടയില്‍ പോയി വിലകൂടിയ ടോണര്‍ വാങ്ങി വരുന്നതിനു പകരമായി ആപ്പിള്‍ സിഡാര്‍ വിനിഗര്‍ ഉപയോഗിക്കുക. ചര്‍മ്മത്തിലെ അഴുക്കിനെ മാറ്റാന്‍ പറ്റിയ നല്ലൊരു ടോണര്‍ അല്ലെങ്കില്‍ ആസ്ട്രിജന്റ് ആണ് ആപ്പിള്‍ സിഡാര്‍ വിനിഗര്‍.

അതേസമയം താരനെ അകറ്റാനായി ഉള്ള മാര്‍ഗമായും ആപ്പിള്‍ സിഡാര്‍ വിനിഗറിനെ ഉപയോഗിക്കുന്നു. ചര്‍മ്മസൗന്ദര്യത്തിനും സംരക്ഷണത്തിനും പുറമെ ആരോഗ്യകരമായ നേട്ടങ്ങള്‍ തരുവാനും ആപ്പിള്‍ സിഡാര്‍ വിനിഗറിന് കഴിയുന്നു. ഇതിനോടൊപ്പം തന്നെ ശരീരഭാരം കുറയ്‌ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനുമായും ആപ്പിള്‍ സിഡാര്‍ വിനിഗര്‍ ഉപയോഗിക്കുന്നുണ്ട്. അപ്പോൾ എളുപ്പവഴിയിലൂടെ എങ്ങനെ യുവത്വം നേടാം എന്ന് ആലോചിച്ചു ഇരിക്കുന്നവർ ഒട്ടും വൈകാതെ തന്നെ ഇതൊന്ന് പരീക്ഷിച്ചോളൂ.

Share
Leave a Comment