ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്നേറാനുള്ള ചെല്‍സി പ്രതീക്ഷ അസ്തമിച്ചപ്പോള്‍ ആഴ്സണലിന് തകര്‍പ്പന്‍ ജയം ആത്മവിശ്വസം കൂട്ടി. ഇന്നലെ നടന്ന മത്സരങ്ങളില്‍ ആഴ്സണല്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ വെസ്റ്റ്ഹാമിനോട് ചെല്‍സിക്ക് അവസാന നിമിഷത്തിലെ ഗോളില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ലീഗിലെ മറ്റ് രണ്ടു മത്സരങ്ങളില്‍ ന്യൂകാസില്‍ 4-1ന് ബേണ്‍മൗത്തിനേയും എവര്ട്ടണ് കരുത്തരായ ലെസ്റ്ററിനെ 2-1നും മറികടന്നു.
ഔബാമേയാംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ആഴ്സണല്‍ നിറഞ്ഞാടിയത്. കളിയുടെ 33,67 മിനിറ്റുകളിലാണ് ഔബാമേയാംഗിന്റെ മികച്ച ഗോളുകള്‍ പിറന്നത്. 33-ാം മിനിറ്റിലെ ഗോളിന് ശേഷം 37-ാം മിനിറ്റില്‍ സാക്കയാണ് ആഴ്സണലിന്റെ രണ്ടാം ഗോള്‍ നേടിയത്.ടീമിന് 2-0ലീഡ് ലഭിച്ച ശേഷമാണ് ആഫ്രിക്കന്‍ രാജ്യമായ ഗോബോണ്‍ താരത്തിന്റെ രണ്ടാം ഗോള്‍ നേട്ടം. തുടര്‍ന്ന് 81-ാം മിനിറ്റില്‍ സെദ്രിക് സോറസ് ആഴ്സണലിനായി നാലാം ഗോളും തികച്ചു.
മികച്ച ജയത്തോടെ ലീഗ് പട്ടികയില്‍ മുന്നേറാനുള്ള സാധ്യതയാണ് നീലപ്പട കളഞ്ഞു കുളിച്ചത്. വെസ്റ്റ്ഹാമിനോട് മൂന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി അടിയറ പറഞ്ഞത്. കളിയുടെ 42-ാം പകുതിയില്‍ വില്ലിയന് ചെല്‍സിക്കായി ആദ്യഗോള്‍ നേടി. വെസ്റ്റ്ഹാമിന്റെ സൗസേക് ആദ്യപകുതിയുടെ അധിക സമയത്ത് സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെല്‍സിയെ ഞെട്ടിച്ച് വെസ്റ്റ്ഹാം മുന്നിലെത്തി. 51-ാം മിനിറ്റില്‍ അന്റോണിയോ വാ്ണ് ലീഡ് നല്‍കിയത്. എന്നാല്‍ ചെല്‍സിക്കായി വില്ലിയന് തന്റെ രണ്ടാം ഗോള്‍ 72-ാം മിനിറ്റില്‍ നേടി ചെല്‍സിക്ക് സമനില നല്കി. എന്നാല്‍ പ്രതിരോധം അല്‍പ്പം പാളിയതോടെ വെസ്റ്റ്ഹാം 89-ാം മിനിറ്റില്‍ യാര്മോലെങ്കോവിലൂടെ കളി സ്വന്തമാക്കി.