തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു. നന്ദാവനം എ ആര് ക്യാമ്പിലെ പൊലീസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗ ഉറവിടം ഏതാണെന്ന് വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 28 ന് പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
അതേസമയം തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവില്‍ നഗരത്തിലുള്ളതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.