ആ രണ്ട് ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം പറയരുത്... പേടിക്കണം കുച്ചിസാകെ ഓന്നയെ!
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആ രണ്ട് ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം പറയരുത്… പേടിക്കണം കുച്ചിസാകെ ഓന്നയെ!

ദിവസേന കുട്ടികള്‍ ഉള്‍പ്പെടെ പലരും മരിച്ചു കിടക്കുന്ന കാഴ്ച്ച ആളുകളെ പരിഭ്രാന്തരാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 03:01 pm IST
FacebookTwitterWhatsAppTelegram

കുച്ചിസാകെ ഓന്ന പലര്‍ക്കും ഒരു പേടിസ്വപ്‌നമാണ്.. പ്രത്യേകിച്ച് ജപ്പാന്‍ ജനതയ്‌ക്ക്. പലരുടെയും ഉറക്കം കെടുത്തിയ ഈ കുച്ചിസാകെ ഓന്നയെ കുറിച്ച് മലയാളികള്‍ക്ക് വലിയ കേട്ടറിവില്ല. എന്നാല്‍ ജപ്പാന്‍കാര്‍ ഈ പേര് കേട്ടാല്‍ തന്നെ പരിഭ്രാന്തരാകും. 1200 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുച്ചിസാകെയുടെ കഥ ആരംഭിക്കുന്നത്. കുച്ചിസാകെയും ഇവരെ ചുറ്റിപറ്റിയുള്ള സംഭവങ്ങളും വെറുമൊരു കഥയോ കെട്ടുകഥയോ അല്ല, യഥാര്‍ത്ഥ സംഭവം എന്നാണ് അവിടെയുള്ളവര്‍ പറയുന്നതും വിശ്വസിക്കുന്നതും.

1200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനിലെ ഒരു ഗ്രാമത്തില്‍ സുന്ദരിയായൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവളുടെ ഭര്‍ത്താവ് ഒരു സാമുറായി ആയിരുന്നു. സാമുറായി എന്നാല്‍ ജാപ്പാനിലെ യോദ്ധാവ്, അതായത് നിരവധി യുദ്ധങ്ങള്‍ക്ക് പോകേണ്ട ആള്‍. ഒരിക്കല്‍ സാമുറായി ഒരു യുദ്ധത്തിന് പോയി തിരികെ വന്നപ്പോള്‍ ഭാര്യ മറ്റൊരു പുരുഷനൊപ്പം നില്‍ക്കുന്ന ഞെട്ടിപ്പിക്കുന്ന കാഴ്‌ച്ചയാണ് അദ്ദേഹം കണ്ടത്. ഇത് കണ്ട് കോപാകുലനായ അദ്ദേഹം തന്റെ വാള്‍ കൊണ്ട് ഭാര്യയുടെ വായ ചെവി വരെ കീറി മുറിച്ചു. ശേഷം, ഇനി നീ സുന്ദരിയാണെന്ന് ലോകത്ത് ആരും പറയില്ല എന്ന് പറഞ്ഞുകൊണ്ട് സാമുറായി ആ നാട് വിട്ടു. പിന്നീട് ആ സാമുറായിയെ ആരും കണ്ടിട്ടില്ല. ഗ്രാമത്തിലെ ഏറ്റവും സുന്ദരി എന്ന വിശേഷണം മതിയാവോളം ആസ്വദിച്ച അവള്‍ തന്റെ മുഖം കണ്ണാടിയല്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. സങ്കടം സഹിക്കവയ്യാതെ അവള്‍ ഒരു കത്രിക കൊണ്ട് സ്വയം ആത്മഹത്യ ചെയ്തു.

കഥ ഇവിടെ അവസാനിക്കുന്നില്ല. ജപ്പാന്‍ വളരെയധികം വികസിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു 1970കളുടെ തുടക്കം. ഇക്കാലത്താണ് കുച്ചിസാകെയുടെ ക്രൂരതയുടെ വിളയാട്ടം ആരംഭിക്കുന്നതും. പിന്നീടങ്ങോട്ട് ജപ്പാനിലെ പല തെരുവുകളിലും ഭയാനകമായ സംഭവങ്ങളാണ് അരങ്ങേറിയിരുന്നത്. ദിവസേന കുട്ടികള്‍ ഉള്‍പ്പെടെ പലരും മരിച്ചു കിടക്കുന്ന കാഴ്‌ച്ച അവിടുത്തെ ആളുകളെ പരിഭ്രാന്തരാക്കി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നോ ആരാണ് ഇതിന് പിന്നിലെന്നോ ഒന്നും തന്നെ ആര്‍ക്കും പിടികിട്ടിയില്ല.

പിന്നീടാണ് ആളുകള്‍ മനസ്സിലാക്കുന്നത് ഇതിന് പിന്നില്‍ കുച്ചിസാകെ ആണെന്ന്. മുഖത്ത് സര്‍ജിക്കല്‍ മാസ്‌കും കയ്യില്‍ ഒരു കത്രികയുമായി കുച്ചിസാകെ ആളുകള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത് രണ്ട് ചോദ്യങ്ങളുമായായിരിക്കും. “എന്നെ കാണാന്‍ സുന്ദരി ആണോ..?” അതെ എന്നാണ് പറയുന്നതെങ്കില്‍ അടുത്ത ചോദ്യം ചോദിക്കും. ആദ്യത്തെ ചോദ്യം ചോദിക്കുന്നത് സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചിട്ടാണെങ്കില്‍ അടുത്ത ചോദ്യം അത് ഊരി മാറ്റിയതിന് ശേഷമാകും ചോദിക്കുക. മാസ്‌ക് മാറ്റിയ ശേഷം വികൃത മുഖമുള്ള കുച്ചിസാകെ ഓന്ന വീണ്ടും ചോദിക്കും- “ഇപ്പോഴും ഞാന്‍ സുന്ദരിയാണോ..?” അപ്പോള്‍ കുച്ചിസാകെ പിടിച്ചുവെച്ചിരിക്കുന്നവരുടെ ഉത്തരം അല്ല എന്നായിരിക്കും. ഈ ഉത്തരം കേട്ടപാതി കുച്ചിസാകെ ഇരകളെ കൊന്നുകളയും. ഇനി ആരെങ്കിലും രക്ഷപ്പെടാന്‍ അതെ എന്നാണ് ഉത്തരം പറയുന്നതെങ്കില്‍ കുച്ചിസാകെ തന്റെ കയ്യിലുള്ള കത്രിക കൊണ്ട് ഇരകളുടെ മുഖവും അവളുടേത് പോലെയാക്കും. അതായത് വായ കീറിക്കളയും.

ഈ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ ഉടന്‍ തന്നെ അവരെ വകവരുത്തും. ഉത്തരം പറഞ്ഞില്ലെങ്കിലും കൊല്ലും, അതായിരുന്നു കുച്ചിസാകെയുടെ രീതി. എന്നാല്‍ ചിലര്‍ പറയുന്നത് കുച്ചിസാകെയുടെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗം ഉണ്ടെന്നാണ്. കുച്ചിസാകെയുടെ ആദ്യത്തെ ചോദ്യത്തിന് അതെ എന്ന് ഉത്തരം പറഞ്ഞ ശേഷം രണ്ടാമത്തെ ചോദ്യം ചോദിക്കുമ്പോള്‍ ഏറെക്കുറേ സുന്ദരിയാണ് അല്ലെങ്കില്‍ ആവറേജ് ആണ് എന്ന് പറയുമ്പോള്‍ കുച്ചിസാകെ അല്‍പ്പമൊന്ന് കണ്‍ഫ്യൂഷന്‍ ആകും. ഈ സമയം കൊണ്ട് അവളുടെ കയ്യില്‍ നിന്നും ഓടി രക്ഷപ്പെടാമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

കുച്ചിസാകെയുടെ പ്രധാന ഇരകള്‍ കൊച്ചുകുട്ടികളാണ്. അതുകൊണ്ട് തന്നെ അവളുടെ ചോദ്യങ്ങള്‍ക്ക് കൊച്ചുകുട്ടികള്‍ സത്യം പറയും. സത്യം പറയുന്നതോടെ കുട്ടികളുടെ കഥ കഴിക്കുകയും ചെയ്യും. എന്നാല്‍ കുട്ടികളെ സംരക്ഷിക്കുന്നതിനായി ജപ്പാന്‍ ഗവണ്‍മെന്റ് പല കാര്യങ്ങളും ചെയ്തുനോക്കിയെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് കുറച്ചു നാള്‍ക്ക് ശേഷം കുച്ചിസാകെയെ കാണാതായി. വീണ്ടും ജപ്പാന്‍ ജനത സാധാരണ ജീവിതത്തിലേയ്‌ക്ക് മടങ്ങിവന്നു. എന്നാല്‍ 1990കളില്‍ കുച്ചിസാകെ വീണ്ടും പ്രത്യക്ഷപ്പെട്ടു. തൊണ്ണൂറുകളുടെ അവസാനത്തോടെ വീണ്ടും അവള്‍ അപ്രത്യക്ഷതമായി. പിന്നീട് 2000 ത്തിന്റെ തുടക്കലും കുച്ചിസാകെ പ്രത്യക്ഷമായി. ഇങ്ങനെ ഇടവേളകളില്‍ അവള്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്തു കൊണ്ടിരുന്നു.

ഓരോ തവണയും പ്രത്യക്ഷപ്പെടുമ്പോള്‍ അവള്‍ പഴയ രീതികള്‍ തന്നെ തുടര്‍ന്നു. ഇതൊക്കെ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ജപ്പാന്‍ ഗവണ്‍മെന്റും ജനതയും കുഴഞ്ഞു. എന്നാല്‍ 2000ത്തിന് ശേഷം അവള്‍ പ്രത്യക്ഷമായിട്ടില്ലെന്നാണ് അവിടുള്ളവര്‍ പറയുന്നത്. ജപ്പാന്‍ ഗവണ്‍മെന്റിന് പോലും പരിഹരിക്കാനാകാത്ത ഈ കുച്ചിസാകെ ഓന്ന ഇനി ഒരിക്കലും തിരിച്ചുവരരുത് എന്നാണ് അവരുടെ ആഗ്രഹം.കുച്ചിസാകെ ഓന്ന സത്യമോ അതോ മിഥ്യയോ എന്ന ചോദ്യം ഇതിനോടകം തന്നെ പലതവണ ഉയര്‍ന്നു വന്നിട്ടുണ്ട്. വളരെ വികസിതമായ ഒരു രാജ്യത്ത് ഇത്തരത്തില്‍ ഒരു കെട്ടുകഥ സംഭവിക്കില്ലെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. ജപ്പാന്‍ ഗവണ്‍മെന്റിന് പോലും പിടികിട്ടാത്ത ഒരു ദുരൂഹതയാണ് ഈ കുച്ചിസാകെ ഓന്ന. എന്നാല്‍ കുച്ചിസാകെയുടെ പ്രധാന ഇരകള്‍ കുട്ടികള്‍ ആയത് കൊണ്ട് തന്നെ ഇതിനെ ഒരു മുതലെടുപ്പായും ഒരു കൂട്ടര്‍ പറയുന്നുണ്ട്. ആര്‍ക്കും പിടിതരാത്ത ഈ കുച്ചിസാകെ ഇനി എന്നെങ്കിലും പ്രത്യക്ഷപ്പെടുമോ എന്ന ആശങ്കയും ജപ്പാന്‍ ജനതയ്‌ക്കുണ്ട്.

കുച്ചിസാകെ ഓന്ന കുപ്രസിദ്ധി നേടിയതോടെ ഈ പേരില്‍ വീഡിയ ഗെയ്മുകളും, അനിമേഷന്‍ ചിത്രങ്ങളും, ഷോര്‍ട്ട് ഫിലിമുകളും ഇറങ്ങി. കാര്‍വ്ഡ്: ദ സ്ലിറ്റ് മൗത്തേഡ് വിമണ്‍ എന്ന പേരില്‍ രണ്ട് സീരീസുകളിലായി ചിത്രങ്ങളും പുറത്തിറങ്ങി. 2012ല്‍ കുച്ചിസാകെ ഓന്നെ റിട്ടേണ്‍സ് എന്ന പേരിലും ഒരു ചിത്രം ഇറങ്ങിയിട്ടുണ്ട്.

 

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies