ഹൈദരാബാദ്: രാജ്യത്തെ പ്രതിരോധ മേഖലക്കായി പുതിയ റിസര്‍ച്ച് സെല്‍ ആരംഭിക്കാനൊരുങ്ങി ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്(ഡിആര്‍ഡിഒ). ഹൈദരാബാദ് ഐഐടിയിലാണ് പുതിയ റിസര്‍ച്ച് സെല്‍ ആരംഭിക്കുന്നത്. വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ പ്രതിരോധ മേഖലക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ഡിആര്‍ഡിഒ ലക്ഷ്യമിടുന്നത്.
ഐഐടി റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് രാജ്യത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ പ്രൊജക്ടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് ഡിആര്‍ഡിഒ സെക്രട്ടറി അറിയിച്ചു. ഗവേഷണ മേഖലയില്‍ ഹൈദരാബാദ് ഐഐടിക്ക് നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ മികച്ച അടിത്തറയാണുള്ളതെന്നും ഇത് ഇന്ത്യയുടെ വികസനത്തിന് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ മേഖലയില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടുതല്‍ വിപുലീകരിക്കാന്‍ റിസര്‍ച്ച് സെല്ലിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രതിരോധ രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും ഹൈദരാബാദ് ഐഐടിയിലെ പുതിയ റിസര്‍ച്ച് സെല്ലിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ അറിയിച്ചു.