കണ്ണൂര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരെ നിയോഗിച്ച് കണ്ണൂര്‍ ജില്ലാ ഭരണകൂടം. കണ്ണൂര്‍ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലുമായി 200 അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തലും ക്വാറന്റെയ്ന് മാനേജുമെന്റുമാണ് ഇവരുടെ ചുമതല.
പഞ്ചായത്ത് തല കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് കളക്ടര്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധത്തിനായി രാജ്യത്തൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് റേഷന്‍ കടകളിലും അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.