മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിന് ആവേശം ആശ്വസമായി കൊറോണകാലത്തെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് സാതാംപ്ടണില് തുടക്കമാകുന്നു. ഇംഗ്ലീഷ് മണ്ണില്‍ പരമ്പരയ്ക്കായി ഇറങ്ങുന്ന വെസ്റ്റിന്‍ഡീസിന് ക്രിക്കറ്റ് ഇതിഹാസ താരങ്ങളായ ലാറയും സച്ചിനും ആശംസകള്‍ നേര്‍ന്നു.
കൊറോണക്കാലത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ആവേശം ഇരുവരും ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
‘ക്രിക്കറ്റിനെ തിരികെ പിടിക്കുകയാണ് ബ്രയാന്‍. ക്രിക്കറ്റ് കളിക്കളത്തിലേക്ക് മടങ്ങിവരുന്നതിന്റെ സന്തോഷത്തിലാണ്.ഇനിയുള്ള ദിവസങ്ങളില്‍ മികച്ച നിലവാരമുള്ള ക്രിക്കറ്റ് നിമിഷങ്ങള്‍ പ്രതീക്ഷിക്കുകയാണ്’ സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
Lovely catching up Brian!
Definitely exciting to see the return of cricket. Looking forward to some quality cricket on display later today! 😀 https://t.co/Wq82AuHZup— Sachin Tendulkar (@sachin_rt) July 8, 2020
‘ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഞാനെന്റെ സുഹൃത്ത് സച്ചിനുമായി ഇതാ ചേര്‍ന്നിരിക്കുകയാണ്. ഞങ്ങളേറെ നേരം വെസ്റ്റിന്‍ഡീസ് ടീമിന്റെ ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുഭവം പങ്കുവച്ചു.’ സച്ചിന് നല്കിയ മറുപടി ലാറയും പങ്കുവെച്ചു.
വിന്‍ഡീസിന്റെ ഏതൊക്കെ താരങ്ങളെയാണ് പ്രതിക്ഷയോടെ ഈ പരമ്പരയില്‍ കാണുന്നതെന്ന സച്ചിന്റെ ചോദ്യത്തിനും ലാറ മറുപടി നല്കി. ഡാരെന്‍ ബ്രാവോയും ഷിംറോണ്‍ ഹെറ്റ്മെയറും ഷെല്‍ഡണ്‍ കോട്ട്റലുമാണ് ലാറയുടെ പട്ടികയിലുള്ളത്. കീമര്‍ റോച്ചിനേയും ലാറ പ്രതീക്ഷയോടെ കാണുന്നു. ജെയ്സണ്‍ ഹോള്‍ഡറിന്റെ ഓള്‍റൗണ്ടര്‍ മികവ് വേണ്ടപോലെ വിന്‍ഡീസ് ഉപയോഗിക്കുന്നില്ല എന്ന വിശകലനവും സച്ചിന് ലാറയുമായി നടത്തി.