കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ഫോടനം. അഫ്ഗാനിസ്താനില്‍ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ആറു പേര് മരിച്ചു. കിഴക്കന്‍ അഫ്ഗാനിസ്താനിലെ ഘാസ്നി പ്രവിശ്യയിലാണ് സ്ഫോടനം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. സ്ഫോടനത്തില്‍ 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഘാസ്നി ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ഭീകര സംഘടനയും ഇതുവരെ രംഗത്തെത്തിയിട്ടില്ല. താലിബാന് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസവും ഘാസ്നി മേഖലയില്‍ സ്ഫോടനം നടന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.