ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വെസ്റ്റിന്‍ഡീസ് നായകനും ഓള്‍ റൗണ്ടറുമായ ജേസണ്‍ ഹോള്‍ഡര്‍. ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഹോള്‍ഡര്‍ രണ്ടാം സ്ഥാനത്തെത്തി. 862 പോയിന്റുകളുമായാണ് ഹോള്‍ഡര്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വെസ്റ്റിന്‍ഡീസ് ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റാങ്കിംഗാണിത്. 2000ത്തില്‍ വിന്‍ഡീസ് ഇതിഹാസം കോട്‌നി വാല്‍ഷ് നേടിയ 866 പോയിന്റാണ് ഹോള്‍ഡര്‍ക്ക് മുന്നിലുള്ളത്. 485 പോയിന്റുമായി ഹോള്‍ഡര്‍ ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുമുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഹോള്‍ഡറെ തുണച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 6 വിക്കറ്റെടുത്ത ഹോള്‍ഡര്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി 7 വിക്കറ്റ് വീഴ്‌ത്തിയിരുന്നു.















