തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം 150 കിടക്കകളോടുള്ള കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സ്റ്റേഡിയം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് 130 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 7 രോഗികളാണുള്ളത്. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.