വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ ഒറ്റ ദിവസം 68,524 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ ദൈനന്തിന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതോടെ അമേരിക്കയിലെ ഇതുവരെയുള്ള രോഗബാധിതര്‍ 38,91,893 ആയി. ഇന്നലെ മാത്രം 961 പേരാണ് മരണമടഞ്ഞത്. ഇതോടെ 1,41,883 പേരും കൊറോണ മരണത്തിന് കീഴടങ്ങി.
അമേരിക്കയിലെ കൊറോണ ബാധിതര്‍ ഏറ്റവും കൂടുതല്‍ തണുപ്പുള്ള പ്രദേശങ്ങളി ലാണെന്നാണ് സര്‍വ്വകലാശാലയുടെ ഒരു നിഗമനം. സൂര്യപ്രകാശം കൂടുതലായി ലഭിക്കുന്ന സണ്‍ ബെല്‍റ്റ് എന്ന് വിശേഷിപ്പിക്കുന്ന ഫ്ലോറിഡ മുതല്‍ കാലിഫോര്‍ണിയ വരെ കൊറോണ ബാധിതര്‍ കുറവാണെന്നാണ് പഠനം. പ്രസിഡന്റ് ട്രംപും കൊറോണയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കൊറോണ കെട്ടടങ്ങും മുന്നേ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും എല്ലാവരും മാസ്കുകള്‍ ധിരിച്ച് സ്വയം പ്രതിരോധം കൂട്ടണമെന്നും ട്രംപ് ആഹ്വാനം ചെയ്തിരുന്നു.